image

12 Sept 2023 6:22 PM IST

Market

ഇഎംഎസ് ഇഷ്യൂവിനു 75 ഇരട്ടി അപേക്ഷകൾ

Ahammed Rameez Y

ഇഎംഎസ് ഇഷ്യൂവിനു 75 ഇരട്ടി അപേക്ഷകൾ
X

Summary

  • ജീവന്‍ റാം ഷിയോഡുട്ടറായ് ഇൻഡസ്ട്രീസ് ഇഷ്യൂവിനു 105 ഇരട്ടി പേക്ഷകൾ.
  • യൂണിഹെൽത്ത് കൺസൾട്ടൻസി ഇഷ്യൂ അവസാനിച്ചു


ഇഎംഎസ് ലിമിറ്റഡ് ഇഷ്യൂവിന് മൊത്തം 75 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. വെള്ളവും മലിനജല ശേഖരണവും സംസ്കരണവും നിർമാർജന സേവനങ്ങളുംഉൾപ്പെടുന്ന മേഖലയിലാണ് കമ്പനിയുടെ പ്രവർത്തനം.

ഇഷ്യൂ വഴി 321കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. . സെപ്റ്റംബർ 21 നു ഓഹരികൾ ലിസ്റ്റ് ചെയ്യും.

ജീവന്‍ റാം ഷിയോഡുട്ടറായ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

ജീവന്‍ റാം ഷിയോഡുട്ടറായ് ഇൻഡസ്ട്രീസ് ഇഷ്യൂവിനു അവസാന ദിവസം മൊത്തം 105.15 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. ഇൻഡസ്ട്രിയൽ സേഫ്റ്റി ഗ്ലൗസും വസ്ത്രങ്ങളും നിർമ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഇഷ്യൂ വഴി 17.07കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. എന്‍ എസ് ഇ എമെർജില്‍ സെപ്റ്റംബർ 21 നു ഓഹരികൾ ലിസ്റ്റ് ചെയ്യും.

യൂണിഹെൽത്ത് കൺസൾട്ടൻസി ലിമിറ്റഡ്

ഇഷ്യൂവിന്റെ അവസാന ദിവസം മൊത്തം 22.96 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. മുംബൈ ആസ്ഥാനമായുള്ള ആരോഗ്യ സേവന ദാതാവ്, ഇഷ്യൂ വഴി 55.56 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. സെപ്റ്റംബർ 21 നു ഓഹരികൾ ലിസ്റ്റ് ചെയ്യും.

കുന്ദൻ എഡിഫൈസ് ലിമിറ്റഡ്

സെപ്റ്റംബർ 12 നു ആരംഭിച്ച കുന്ദന്‍ എഡിഫൈസിന്‍റെ ഇഷ്യൂവിനു ആദ്യ ദിവസം 1.02 ഇരട്ടി അപേക്ഷകൾ ലഭിച്ചു.

ചാവ്ദ ഇൻഫ്രാ ലിമിറ്റഡ്

സെപ്റ്റംബർ 12 നു ആരംഭിച്ച ഇഷ്യൂവിനു ആദ്യ ദിവസം 5.98 ഇരട്ടി അപേക്ഷകൾ ലഭിച്ചു.