image

22 May 2023 5:30 PM IST

Market

വടക്കേന്ത്യയിലേക്ക് പടര്‍ന്ന് കുരുമുളക്, ഉണര്‍വ്വില്‍ റബര്‍ വിപണി

Kochi Bureau

commodity market updation 2205
X

Summary

  • വ്യവസായികള്‍ വില വീണ്ടും ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് റബര്‍ ഉത്പാദന മേഖല


ഉത്തരേന്ത്യന്‍ ആവശ്യം വര്‍ധിച്ചതിന്റെ ചുവട് പിടിച്ച് കുരുമുളക് വില പോയവാരം ക്വിന്റ്റലിന് 500 രൂപയുടെ മുന്നേറ്റം കാഴ്ച്ചവെച്ച കരുത്തുമായാണ് ഇന്ന് ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചത്. പിന്നിട്ട ഒരു മാസത്തിനിടയില്‍ 1100 രൂപയാണ് ഉയര്‍ന്നത്. വിപണിയില്‍ വില ഉയരുന്നു പ്രവണത നിലനില്‍ക്കുന്നതിനാല്‍ ഇടുക്കി, വയനാട്, പത്തനംതിട്ട ഭാഗങ്ങളിലെ കര്‍ഷകരും ഇടനിലക്കാരും ഉത്പന്നം വില്‍പ്പനയ്ക്ക് ഇറക്കുന്നതയില്‍ നിയന്ത്രണം വരുത്തി. ഇത് മൂലം കൊച്ചിയില്‍ നാടന്‍ മുളക് ലഭ്യത ചുരുങ്ങി. അതേ സമയം വില്‍പ്പനയ്ക്ക് എത്തിയ 183 ടണ്‍ കുരുമുളകില്‍ വലിയപങ്കും വില കുറഞ്ഞ വിദേശ ചരക്ക് കലര്‍ത്തിയാണ് മദ്ധ്യവര്‍ത്തികള്‍ വിപണിയില്‍ ഇറക്കിയെന്ന ആക്ഷേപം ഉയര്‍ന്നു. ഇത്തരത്തിലുള്ള വരവ് ഉത്പന്ന വിലയെ പ്രതികൂലമായി ബാധിക്കും. ഇതിനിടിയില്‍ ക്വിന്റ്റലിന് 100 രൂപ വീണ്ടും ഉയര്‍ന്ന് അണ്‍ ഗാര്‍ബിള്‍ഡ് 49,200 ലേയ്ക്ക് ഉയര്‍ന്നു.

ഉണര്‍വ്വില്‍ റബര്‍ വിപണി

റബര്‍ വിപണി ഉണര്‍വ് നിലനിര്‍ത്തുകയാണ്. വന്‍കിട, ചെറുകിട ടയര്‍ നിര്‍മ്മാതാക്കള്‍ വില ഉയര്‍ത്തിയിട്ടും ആവശ്യാനുസരണം ഷീറ്റ് കണ്ടത്താനാവാത്ത അവസ്ഥയാണ്. ടയര്‍ കമ്പനികള്‍ക്ക് വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ 161 രൂപ നാലാം ഗ്രേഡിന് വാഗ്ദാനം ചെയ്തു. കേരളത്തില്‍ വേനല്‍ മഴയുടെ അളവില്‍ 26 ശതമാനം കുറവ് സംഭവിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള മഴയുടെ അളവിലാണ് കുറവുണ്ടായത്. പുതിയ സാഹചര്യത്തില്‍ ടാപ്പിങ് പുനരാരംഭിക്കാന്‍ കാലതാമസം നേടിടാനുള്ള സാധ്യതകള്‍ കൂടി കണക്കിലെടുത്താല്‍ വ്യവസായികള്‍ വില വീണ്ടും ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഉത്പാദന മേഖല. ചൈനയില്‍ റബര്‍ അവധി വില കിലോയ്ക്ക് 140 രൂപയിലും ജപ്പാനില്‍ 125 രൂപയിലും ഇടപാടുകള്‍ പുരോഗമിക്കുമ്പോള്‍ തായ് മാര്‍ക്കറ്റായ ബാങ്കോക്കില്‍ വില 146 രൂപയാണ്. വ്യവസായികള്‍ ഇറക്കുമതിക്ക് നീക്കം നടത്തിയാല്‍ അത് നഷ്ടക്കച്ചവടമായി മാറുമെന്ന അവസ്ഥയിലാണ്. കപ്പല്‍ കൂലിയും മറ്റ് ചെലുവകളും ചരക്കിന് മേല്‍പതിയുമ്പോള്‍ കേരളത്തില്‍ നിന്നും റബര്‍ ശേഖരിക്കുന്നത് തന്നെയാണ് അവര്‍ക്ക് ലാഭം.

വിറ്റഴിക്കലുമായി ഏലം

നെടുക്കണ്ടത്ത് നടന്ന ഏലക്ക ലേലത്തില്‍ ചരക്ക് സംഭരിക്കാന്‍ ആഭ്യന്തര വിദേശ വാങ്ങലുകാര്‍ കാണിച്ച ഉത്സാഹം ലേലത്തിന് എത്തിയ ചരക്കില്‍ വലിയ പങ്ക് വിറ്റഴിക്കാന്‍ അവസരം ഒരുക്കി. 46,951 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 43,943 കിലോയും കൈമാറി. വാങ്ങല്‍ താല്‍പര്യത്തില്‍ മികച്ചയിനം ഏലക്ക കിലോ 1603 രൂപയിലും ശരാശരി ഇനങ്ങള്‍ 1051 രൂപയിലും ഇടപാടുകള്‍ നടന്നു.