image

30 Aug 2023 5:57 PM IST

Market

100 % റിട്ടേണ്‍ നല്‍കി ബോണ്ടാഡ എന്‍ജിനീയറിംഗ്

MyFin Desk

bondada engineering ltd
X

Summary

  • 90% പ്രീമിയത്തിൽ 142.5 രൂപയിലാണ് ലിസ്റ്റ് ചെയ്തത്.
  • മോണോ ഫർമാ കെയർ ഇഷ്യൂ അവസാനിച്ചു.
  • അപ്പർ സർക്യൂട്ടിട് തൊട്ട് ശൂറാ ഡിസൈൻസ്


മികച്ച അരങ്ങേറ്റം നടത്തി ബോണ്ടാഡ എന്‍ജിനീയറിംഗ്

ബിഎസ്ഇ എസ്എംഇയിൽ 90% പ്രീമിയത്തിൽ ഓഹരികൾ 142.5 രൂപയിലാണ് ബോണ്ടാഡ എഞ്ചിനീയറിംഗ് ലിസ്റ്റ് ചെയ്തത്. ലിസ്റ്റിംഗിന് ശേഷം ഓഹരികൾ 5 ശതമാനം അപ്പർ സർക്യൂട്ടിൽ 149.62 രൂപയിൽ ക്ലോസ് ചെയ്തു, നിക്ഷേപകരുടെ പണം ഇരട്ടിയാക്കി ഇഷ്യു വിലയിൽ നിന്ന് 99.49 ശതമാനം ഉയർന്നാണ് ഓഹരി ക്ലോസ് ചെയ്തത്. ഇഷ്യു വില ഓഹരിയൊന്നിന് 75 രൂപയായിരുന്നു.

51.35 മടങ് അപേക്ഷകൾ

സി പി എസ് ഷെപ്പേർസ് ലിമിറ്റഡ് ഇഷ്യൂ രണ്ടാം ദിവസം 51.35 മടങ്ങ് അപേക്ഷകൾ ലഭിച്ചു. ഇഷ്യൂ ചെയ്ത ആറു ലക്ഷം ഓഹരികൾക്കായി 2.68 കോടി ഓഹരികൾക്കുള്ള അപേക്ഷകൾ വന്നു. റീട്ടെയിൽ നിക്ഷേപകർക്ക് നീക്കി വച്ച ഓഹരികള്‍ക്കായി 79.21 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു.

മോണോ ഫർമാ കെയർ ഇഷ്യൂ അവസാനിച്ചു.

മോണോ ഫർമാ കെയർ ഇഷ്യൂ ഇന്നവസാനിച്ചപ്പോള്‍ കിട്ടിയത് 12.63 ഇരട്ടി അപേക്ഷകള്‍. ഓഗസ്റ്റ് 28 നു തുടങ്ങിയ ഇഷ്യൂ ആരംഭിച്ചത്. 53,00,000 ഓഹരികൾക്കായി 6,61,76,000 ഓഹരികള്‍ക്കുള്ള അപേക്ഷ ലഭിച്ചു. ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് 26-28 രൂപ. ഓഹരികൾ സെപ്തംബർ ഏഴിന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും

ഇന്നും അപ്പർ സർക്യൂട്ടിട് തൊട്ട് ശൂറാ ഡിസൈൻസ്. കമ്പനിയുടെ ഓഹരികള്‍ അഞ്ചു ശതമാനം ഉയർന്ന 100.54 രൂപയിൽ ക്ലോസ് ചെയ്തു

റിഷഭ് ഇൻസ്ട്രുമെന്റസ് ഇഷ്യൂവിനു ആദ്യ ദിവസം 0.73 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. റീറ്റെയ്ൽ നിക്ഷേപകരിൽ നിന്നും 0.92 ഇരട്ടി അപേക്ഷകളും കിട്ടി.