25 Jan 2024 4:39 PM IST
Summary
- എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള ഓഹരികളാണ് വിറ്റത്
- 377 കോടിരൂപയുടേതാണ് ഇടപാട്
- ഹോങ്കോംഗ് ആസ്ഥാനമായുള്ള കഡെന്‍സ ക്യാപിറ്റല്‍ ഓഹരികള്‍ ഏറ്റെടുത്തു
ബോഫ സെക്യൂരിറ്റീസ് ആറ് കമ്പനികളുടെ ഓഹരികള്‍ വില്‍പ്പന നടത്തി. എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുടെ ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ 377 കോടി രൂപയ്ക്കാണ് വിറ്റത്.
ബോഫ സെക്യൂരിറ്റീസ് യൂറോപ്പ് എസ്എ വഴി ആറ് കമ്പനികളുടെ ഓാഹരികള്‍ ബിഎസ്ഇയില്‍ വ്യത്യസ്ത ബ്ലോക്ക് ഡീലുകളിലൂടെയാണ് വിറ്റത്. ബോഫ സെക്യൂരിറ്റീസിന്റെ അനുബന്ധ സ്ഥാപനമാണ് ബോഫ സെക്യൂരിറ്റീസ് യൂറോപ്പ് എസ്എ.
ബിഎസ്ഇയില്‍ ലഭ്യമായ ബ്ലോക്ക് ഡീല്‍ ഡാറ്റ അനുസരിച്ച്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ 7.21 ലക്ഷം ഓഹരികള്‍ ഓഫ്ലോഡ് ചെയ്തിട്ടുണ്ട്. ഇന്‍ഫോസിസിന്റെ 7.22 ലക്ഷം ഓഹരികളും എച്ച്ഡിഎഫ്സി ബാങ്കിന്റെ 7.72 ലക്ഷം ഓഹരികളും വിറ്റഴിച്ചു. ടിവിഎസ് മോട്ടോര്‍ കമ്പനി, ഡാബര്‍ ഇന്ത്യ, പേജ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരികളും ബോഫ സെക്യൂരിറ്റീസ് യൂറോപ്പ് എസ്എ വഴി വിറ്റഴിച്ചവയില്‍പ്പെടുന്നു. ഹോങ്കോംഗ് ആസ്ഥാനമായുള്ള കഡെന്‍സ ക്യാപിറ്റല്‍ അതിന്റെ അനുബന്ധ സ്ഥാപനമായ കഡെന്‍സ മാസ്റ്റര്‍ ഫണ്ട് വഴി ഈ ആറ് കമ്പനികളുടെ ഓഹരികള്‍ ഏറ്റെടുത്തു.
ഓഹരികള്‍ ഒന്നിന് 36,398-238.75 രൂപ നിരക്കിലാണ് വിറ്റത്. 377.29 കോടി രൂപയായിരുന്നു സംയുക്ത ഇടപാട്. അതേസമയം ബുധനാഴ്ച എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികള്‍ 1.98 ശതമാനം ഉയര്‍ന്ന് ബിഎസ്ഇയില്‍ 1,455.85 രൂപയിലെത്തിയിരുന്നു. ഇന്‍ഫോസിസും ഉയര്‍ന്നു. എന്നാല്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബിഎസ്ഇയില്‍ ഇടിവു രേഖപ്പെടുത്തി.