14 Sept 2023 6:04 PM IST
Summary
- കുന്ദൻ എഡിഫൈസ് നാളെ അവസാനിക്കും
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവർത്തിക്കുന്ന ചാവ്ദ ഇൻഫ്രാ ഇഷ്യൂവിനു ഇതുവരെ 167 ഇരട്ടി അപേക്ഷകല്‍ ലഭിച്ചു. ഇഷ്യു അവസാനിച്ചു. സെപ്റ്റംബർ 23-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും. പ്രൈസ് ബാന്‍ഡ് 60 - 65 രൂപയായിരുന്നു.
ചാവ്ദ ഇൻഫ്രാ, ചാവ്ദ ആർഎംസി, ചാവ്ദ ഡെവലപ്പേഴ്സ് എന്നീ മൂന്നു മേഖലകളാണ് ചാവ്ദ ഗ്രൂപ്പിന്റെ ഭാഗമായിട്ടുള്ളത്. റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ, കൊമേഴ്‌സ്യൽ പ്രോപ്പർട്ടികൾ, ഇൻസ്റ്റിറ്റ്യൂഷണൽ ഇൻഫ്രാസ്ട്രക്ചറുകൾ തുടങ്ങിയ മേഖലയിലാണ് കമ്പനിയുടെ പ്രവർത്തനം.
ആർ ആർ കാബെൽ ലിമിറ്റഡ്
ആർ ആർ കാബെൽ ഇഷ്യൂവിനു ഇതുവരെ 1.39 ഇരട്ടി അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. സെപ്റ്റംബർ 15-ന് ഇഷ്യൂ അവസാനിക്കും.
ഓഹരിയുടെ പ്രൈസ് ബാൻഡ് 983-1035 രൂപയാണ്. സെപ്റ്റംബർ 21 നു ഓഹരി ബിഎസ്ഇ, എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്യും.
റസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, ഇൻഡസ്ട്രിയൽ, ഇൻഫ്രാസ്ട്രക്ചർ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കൺസ്യൂമർ ഇലക്ട്രിക്കൽ ഉൽപ്പന്ന നിർമാതാക്കളാണ് കമ്പനി.
സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസ്
സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസ് ഇഷ്യൂവിന്റെ രണ്ടാം ദിവസം ഇതുവരെ 0.19 ഇരട്ടി അപേക്ഷകളാണ് വന്നിട്ടുള്ളത്.
ഇഷ്യൂ സെപ്റ്റംബർ 18 അവസാനിക്കും. പ്രൈസ് ബാൻഡ് 156 മുതൽ 164 രൂപയാണ്. സെപ്റ്റംബർ 27 ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ ലിസ്റ്റ് ചെയ്യും.
നൂതനവുമായ വർക്ക്ഫ്ലോകളിലൂടെ കോർപ്പറേറ്റ് ബിസിനസ് ചെലവുകൾ നിയന്ത്രിക്കുന്നതിന് സാമ്പത്തിക, സാങ്കേതിക (ഫിൻടെക്) ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കമ്പനിയാണ് സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസ് ലിമിറ്റഡ്.
സംഹി ഹോട്ടൽസ്
രണ്ടാം ദിവസം സംഹി ഹോട്ടൽസ് ഇഷ്യൂവിനു ഇതുവരെ 0.07 മടങ് അപേക്ഷയാണ് ലഭിച്ചത്. സെപ്റ്റംബർ 18 അവസാനിക്കും.
പ്രൈസ് ബാൻഡ് 119-126 രൂപയാണ്. സെപ്റ്റംബർ 27 -ന് ഓഹരികൾ എൻഎസ്ഇലും ബിഎസ് യിലും ലിസ്റ്റ് ചെയ്യും.
2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹോട്ടല്‍ മുറികളുള്ള (ഉടമസ്ഥതയിലുള്ളതും പാട്ടത്തിനെടുത്തതും) മൂന്നാമത്തെ പ്ലാറ്റ്‌ഫോമാണ് സംഹി ഹോട്ടൽസ്. ഹയാത്ത് റീജൻസി (പൂനെ, മാരിയറ്റ് (ബെംഗളൂരു ) തുടങ്ങിയവ കമ്പനിയുടെ അസറ്റ് മാനേജ്മെന്റിൽപ്പെടുന്നവയാണ്.
കുന്ദൻ എഡിഫൈസ്
ഇഷ്യൂവിന്റെ ഇതുവരെ മൊത്തം 10 ഇരട്ടി അപേക്ഷകളാണ് കുന്ദൻ എഡിഫൈസിനു ലഭിച്ചിട്ടുള്ളത്.
ഓഹരിയൊന്നിന് 91 രൂപയാണ് വില. പബ്ളിക് ഇഷ്യു വഴി 25.22 കോടി രൂപ സ്വരൂപിക്കും. ഇഷ്യൂ സെപ്റ്റംബർ 15-ന് അവസാനിക്കും 26-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
ലൈറ്റ് എമിറ്റിംഗ് ഡയോഡ് ("എൽഇഡി") സ്ട്രിപ്പ് ലൈറ്റുകളുടെ നിർമ്മാണം, അസംബ്ലി, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കുന്ദൻ എഡിഫൈസ്.