Summary
കൊല്‍ക്കത്ത: മഴ കാരണം പശ്ചിമ ബംഗാളില്‍ ഉരുളക്കിഴങ്ങ് ഉല്‍പാദനം പ്രതിസന്ധിയിലായി. 25 ദിവസത്തോളമാണ് ഇത്തവണ വിളവിറക്കാന്‍ വൈകിയത്. 7,000 മുതല്‍ 8,000 കോടി രൂപവരെ വില ലഭിക്കുന്ന വിളവാണ് ഇത്തവണ വിതയ്ക്കാന്‍ വൈകിയത്. വിളവിറക്കാന്‍ കാലതാമസമുണ്ടെങ്കിലും ഫെബ്രുവരിയിൽ താപനില 16-17 ഡിഗ്രി സെല്‍ഷ്യസില്‍ തുടര്‍ന്നാല്‍ ഉല്‍പാദനം തൃപ്തികരമാവുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു. 2021 ല്‍ ഏകദേശം 110 ലക്ഷം ടണ്ണായിരുന്നു പശ്ചിമ ബംഗാളിലെ ഉരുളക്കിഴങ്ങ് ഉല്‍പ്പാദനം. ഉരുളക്കിഴങ്ങിന്റെ മൊത്തവില 10 രൂപയാണെങ്കില്‍ മൊത്തം വിളയുടെ മൂല്യം 11,000 കോടി […]
കൊല്‍ക്കത്ത: മഴ കാരണം പശ്ചിമ ബംഗാളില്‍ ഉരുളക്കിഴങ്ങ് ഉല്‍പാദനം പ്രതിസന്ധിയിലായി. 25 ദിവസത്തോളമാണ് ഇത്തവണ വിളവിറക്കാന്‍ വൈകിയത്. 7,000 മുതല്‍ 8,000 കോടി രൂപവരെ വില ലഭിക്കുന്ന വിളവാണ് ഇത്തവണ വിതയ്ക്കാന്‍ വൈകിയത്. വിളവിറക്കാന്‍ കാലതാമസമുണ്ടെങ്കിലും ഫെബ്രുവരിയിൽ താപനില 16-17 ഡിഗ്രി സെല്‍ഷ്യസില്‍ തുടര്‍ന്നാല്‍ ഉല്‍പാദനം തൃപ്തികരമാവുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു.
2021 ല്‍ ഏകദേശം 110 ലക്ഷം ടണ്ണായിരുന്നു പശ്ചിമ ബംഗാളിലെ ഉരുളക്കിഴങ്ങ് ഉല്‍പ്പാദനം. ഉരുളക്കിഴങ്ങിന്റെ മൊത്തവില 10 രൂപയാണെങ്കില്‍ മൊത്തം വിളയുടെ മൂല്യം 11,000 കോടി രൂപയായി കണക്കാക്കാം. രാത്രി താപനില 16-17 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തിയാല്‍ സംസ്ഥാനത്തിന്റെ 75 ശതമാനം പ്രദേശത്തു നിന്നും മികച്ച ഉല്‍പാദനം പ്രതീക്ഷിക്കാനാകും.
90 ശതമാനം ഉരുളക്കിഴങ്ങ് വിളവിറക്കലും പൂര്‍ത്തിയാക്കിയതായി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ കാര്‍ഷിക ഉപദേഷ്ടാവ് പ്രദീപ് മജുംദാര്‍ അറിയിച്ചു.