image

4 Aug 2023 6:00 PM IST

Commodity

വിപണി ഭരിക്കുന്നത് പച്ച ഏലം; കരുതല്‍ ശേഖരത്തെ ചേര്‍ത്ത് പിടിച്ച് കാര്‍ഷിക മേഖല

Kochi Bureau

വിപണി ഭരിക്കുന്നത് പച്ച ഏലം; കരുതല്‍ ശേഖരത്തെ ചേര്‍ത്ത് പിടിച്ച് കാര്‍ഷിക മേഖല
X

Summary

  • പച്ച നിറം കെടാതിരിക്കാന്‍ ഡ്രെയറിലിട്ടുണക്കി ഏലം


ഉല്‍പാദന കേന്ദ്രങ്ങളില്‍ പച്ച ഏലക്കയുടെ ലഭ്യത ഉയര്‍ന്ന് തുടങ്ങി. വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ ഉത്പന്നം ഉണക്ക് കേന്ദ്രങ്ങളില്‍ എത്തിക്കുന്ന തിരക്കിലാണ് ചെറുകിട കര്‍ഷകര്‍. അതേ സമയം വന്‍കിട തോട്ടങ്ങള്‍ക്ക് അവരുടെതായ സ്വന്തം ഡ്രയറുകളെയാണ് ആശ്രയിക്കുന്നത്. കായയുടെ നിറം നഷ്ടപ്പെടുത്താതെ ഉണക്കി കൊടുക്കുന്ന യൂണിറ്റുകള്‍ തമ്മിലുള്ള മത്സരം ഇതിനിടയില്‍ ഉല്‍പാദന മേഖലകളില്‍ ഉടലെടുത്തു. കര്‍ഷകരെ ആകര്‍ഷിക്കാന്‍ വാഗ്ദാനങ്ങള്‍ വരെ പലതും മുന്നോട്ട് വെക്കുന്നുണ്ട്.

പച്ച ഏലക്ക നിറം മാറ്റം സംഭവിക്കാത്ത വിധം ഉണക്കുന്ന യൂണിറ്റുകള്‍ക്ക് ഇനി തിരക്കിന്റെ ദിനങ്ങളാണ്. അതേ സമയം പ്രതികൂല കാലാവസ്ഥ നിമിത്തം ഉല്‍പാദനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായി കുറയുമെന്ന ഭീതി തല ഉയള്‍ത്തുന്നത് ഡൈയര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തളര്‍ച്ച സൃഷ്ടിക്കാന്‍ ഇടയുണ്ട്. ഉല്‍പാദന മേഖലയില്‍ നടന്ന ലേലത്തില്‍ 19,801 കിലോഗ്രാം എലക്കയുടെ വിപണനം നടന്നു. മികച്ചയിനങ്ങള്‍ കിലോ 2134 രൂപയിലും ശരാശരി ഇനങ്ങള്‍ 1555 രൂപയിലും കൈമാറി. കുരുമുളക് ക്വിന്റ്റലിന് 1300 രൂപയുടെ കുതിച്ചു ചാട്ടം കാഴ്ച്ചവെച്ച് ഇന്നലെ 61,000 രൂപയില്‍ ഇടപാടുകള്‍ അവസാനിച്ച മുകളിന് വര്‍ദ്ധിച്ച് ഡിമാന്റ്റില്‍ ഇന്ന് നിരക്ക് 61,800 ലേയ്ക്ക് കയറി. ഈവര്‍ഷം ആഗോള തലത്തില്‍ തന്നെ കുരുമുളകിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.

മഴമാറിയാല്‍ പുതിയ കുരുമുളക് തിരകള്‍ വീഴും

വിപണി വില പുതിയ ഉയരങ്ങളിലേയ്ക്ക് ചുവടുവെക്കുന്നത് കണ്ട് കാര്‍ഷിക മേഖല കരുതല്‍ ശേഖരത്തെ ഞെഞ്ചോട് ചേര്‍ത്ത് പിടിച്ചു. നിരക്ക് പരമാവധി ഉയര്‍ന്ന ശേഷം വില്‍പ്പനയെ കുറിച്ച് ചിന്തിച്ച് തുടങ്ങാമെന്ന നിലപാടിലാണ്. ഇതിനിടയില്‍ കര്‍ക്കിടകം രണ്ടാം പകുതിയില്‍ മഴ മാറി കാലാവസ്ഥ തെളിഞ്ഞത് കുരുമുളക് കൊടികളില്‍ തിരികള്‍ അടര്‍ന്ന് വീഴാന്‍ ഇടയാക്കുമോയെന്ന ആശങ്ക കര്‍ഷകരുടെ ഞെഞ്ചിടിപ്പ് ഉയര്‍ത്തുന്നു. അങ്ങനെ സംഭവിച്ചാല്‍ അടുത്ത വര്‍ഷം മുളക് വില കുടുതല്‍ കുതിപ്പ് കാഴ്ച്ചവെക്കാം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മലബാര്‍ മുളക് വില ടണ്ണിന് 7500 ഡോളറായി ഉയര്‍ന്നു.