image

21 April 2023 5:45 PM IST

Market

റബര്‍ ചുരുങ്ങി തന്നെ, കുരുമുളക് തളര്‍ച്ചയില്‍

Kochi Bureau

റബര്‍ ചുരുങ്ങി തന്നെ, കുരുമുളക് തളര്‍ച്ചയില്‍
X

Summary

  • അന്താരാഷ്ട്ര വിപണിയില്‍ കുരുമുളകിന് നേരിടുന്ന തളര്‍ച്ച ഇന്ത്യന്‍ മാര്‍ക്കറ്റിലും പ്രതിഫലിക്കുമെന്ന നിഗനമത്തിലാണ് കയറ്റുമതിക്കാര്‍


ചെറുകിട വ്യവസായികളുടെയും ചില ടയര്‍ കമ്പനികളുടെയും റബര്‍ സ്റ്റോക്ക് നില ചുരുങ്ങിയത് വ്യവസായിക മേഖലയില്‍ അസ്വസ്ഥത ജനിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് റബര്‍ ടാപ്പിങ് നിലച്ച് മൂന്ന് മാസം പിന്നിടുമ്പോള്‍ കാര്‍ഷിക മേഖലയില്‍ റബര്‍ നീക്കിയിരിപ്പ് നാമമാത്രമായി ചുരുങ്ങി. വരണ്ട കാലാവസ്ഥ തുടരുന്നതിനാല്‍ തല്‍ക്കാലം റബര്‍ ഉത്പാദനം പുനരാരംഭിക്കാനാവാത്ത സാഹചര്യമാണ് കേരളത്തില്‍. ഉത്പാദകരുടെ കാഴ്ച്ചപാടില്‍ ഇനി തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവിന് ശേഷം മാത്രം റബര്‍ വെട്ട് പുര്‍ണമായതോതില്‍ പുനരാരംഭിക്കാന്‍ സാധിക്കു. ആ നിലയ്ക്ക് മുന്നിലുള്ള ഒരു മാസകാലയളവില്‍ വ്യവസായികള്‍ റബര്‍ വില ഉയര്‍ത്തുമെന്ന കണക്ക് കൂട്ടലിലാണ് വന്‍കിട കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും. നാലാം ഗ്രേഡ് റബര്‍ ക്വിന്റ്റലിന് 15,200 രൂപ വരെ ടയര്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിട്ടും കാര്യമായി ചരക്ക് ശേഖരിക്കാന്‍ അവര്‍ക്കായില്ല.

കുരുമുളക് തളര്‍ച്ചയില്‍

അന്താരാഷ്ട്ര വിപണിയില്‍ കുരുമുളകിന് നേരിടുന്ന തളര്‍ച്ച ഇന്ത്യന്‍ മാര്‍ക്കറ്റിലും പ്രതിഫലിക്കുമെന്ന നിഗനമത്തിലാണ് കയറ്റുമതിക്കാര്‍. ഇന്ത്യന്‍ കുരുമുളകിന് വിദേശ ഓര്‍ഡറില്ലെങ്കിലും മൂല്യ വര്‍ധിത ഉത്പന്നമാക്കി കയറ്റുമതി നടത്തുന്നവര്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്നും കുരുമുളക് എടുത്താണ് പലപ്പോഴും ഉത്പന്നത്തെ മൂല്യവര്‍ധിതമാക്കുന്നത്. ഇറക്കുമതി നടത്തി 180 ദിവസത്തിനകം ചരക്ക് റീ എക്സ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന അനുകൂല്യം മറയാക്കി അവര്‍ വിദേശ കുരുമുളക് ആദ്യം ഇവിടെ വിറ്റഴിച്ച് ഇരട്ടി ലാഭം സ്വന്തമാക്കുകയാണ് പതിവ്. ഇത് മൂലം കേരളത്തിലെയും കര്‍ണാടകത്തിലെയും കര്‍ഷകര്‍ക്ക് പലപ്പോഴും ഉയര്‍ന്ന വിലയ്ക്കുള്ള അവസരം നഷ്ടപ്പെടുന്നു. ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 500 രൂപ.

മാറ്റമില്ലാതെ വെളിച്ചെണ്ണ

പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണ വില്‍പ്പന ചുരുങ്ങിയത് മുന്‍ നിര്‍ത്തി മില്ലുകാര്‍ വെളിച്ചെണ്ണ നീക്കം നിയന്ത്രിച്ചതിനാല്‍ നിരക്ക് മാറ്റമില്ലാതെ നില കൊണ്ടു.