18 Feb 2026 7:10 PM IST
Summary
കൊച്ചിയില്‍ റബര്‍ നാലാം ഗ്രേഡിന് 21,400 രൂപയിലും അഞ്ചാംഗ്രേഡ് 21,100 രൂപയിലുമയിരുന്നു വ്യാപാരം
തായ്‌ലന്‍ഡില്‍ മഴ വ്യാപകമായതോടെ ഒരുവിഭാഗം ഉല്‍പാദകര്‍ റബര്‍ ടാപ്പിങിന് നിന്ന് പിന്‍തിരിഞ്ഞു. ചൈനീസ് മാര്‍ക്കറ്റുകള്‍ അവധിയായതിനാല്‍ ഇറക്കുമതിക്കാരുടെ അഭാവം വിലക്കയറ്റത്തിന് തടസമായി. ബാങ്കോക്കില്‍ റബര്‍ കിലോ 216 രൂപയിലാണ്. ഉത്സവദിനങ്ങള്‍ക്ക് ശേഷം അടുത്തവാരം മാത്രമേ ബീജിങില്‍ നിന്നുള്ള വ്യവസായികള്‍ രാജ്യാന്തര റബര്‍ വിപണിയില്‍ തിരിച്ചെത്തു. കൊച്ചിയില്‍ നാലാം ഗ്രേഡിന് 21,400 രൂപയിലും അഞ്ചാംഗ്രേഡ് 21,100 രൂപയിലുമാണ്.
കൊക്കോ വിളവെടുപ്പ് പുരോഗമിക്കുന്നു. അനുകൂല കാലാവസ്ഥ തുടര്‍ന്നാല്‍ ജൂലൈവരെയുള്ള കാലയളവില്‍ മികച്ച വിളവ് പ്രതീക്ഷിക്കാമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. മദ്ധ്യകേരളത്തിലും ഹൈറേഞ്ചിലും പുതിയ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങുന്നുണ്ട്. കൊക്കോ പച്ചകായ കിലോ 100-120 രൂപയിലും കൊക്കോപരിപ്പ് 330 രൂപയിലുമാണ്. അതേസമയം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കൊക്കോ കനത്ത വിലത്തകര്‍ച്ചയുടെ പിടിയിലാണ്. ടണ്ണിന് 3125 ഡോളറിലേയ്ക്ക് ഉല്‍പ്പന്നവില ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സന്ദര്‍ഭത്തില്‍ നിരക്ക് 10,500 ഡോളറിലായിരുന്നു.
വെളിച്ചെണ്ണ വില കുറഞ്ഞു
തമിഴ്നാട്ടില്‍ നാളികേരോല്‍പ്പന്നവില വീണ്ടും കുറഞ്ഞു. കാങ്കയത്ത് കൊപ്രയ്ക്ക് ഇന്ന് 200 രൂപ ക്വിന്റലിന് ഇടിഞ്ഞു. പ്രതികൂല വാര്‍ത്തകളെതുടര്‍ന്ന് കൊച്ചിയില്‍ വെളിച്ചെണ്ണയ്ക്ക് 100 രൂപയും കൊപ്രയ്ക്ക് ഇന്ന് 200 രൂപയുംതാഴ്ന്നു.
ഏലക്കലേലത്തില്‍ വരവ് ചുരുങ്ങിയെങ്കിലും കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് വില ഉയര്‍ന്നില്ല. ഉത്തരേന്ത്യന്‍ ഇടപാടുകാരും കയറ്റുമതിക്കാരും ചരക്കിനായി രംഗത്തുണ്ടായിരുന്നു. 59,987 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 59,700 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 2440 രൂപയിലും മികച്ചയിനങ്ങള്‍ 2820 രൂപയിലും കൈമാറി.
പഠിക്കാം & സമ്പാദിക്കാം
Home
