7 July 2025 5:26 PM IST
Summary
- മറ്റ് ഭക്ഷ്യയെണ്ണകള്‍ക്ക് ഉപഭോക്താക്കാള്‍ മുന്‍ തൂക്കം നല്‍കുന്നു
- അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില ക്വിന്റലിന് 100 രൂപ വര്‍ധിച്ചു
തമിഴ്നാട്ടിലെ വന്‍കിട വ്യവസായികള്‍ വെളിച്ചെണ്ണ വില വീണ്ടും ഉയര്‍ത്തി. വിപണി നിയന്ത്രണം കൈലാക്കിയ വ്യവസായികള്‍ കാങ്കയത്ത് വെളിച്ചെണ്ണ വില ക്വിന്റലിന് 38,000 രൂപയില്‍ നിന്നും ഒറ്റയടിക്ക് 38,675 രൂപയായി വര്‍ദ്ധിപ്പിച്ചു. അമിത വിലക്കയറ്റം മൂലം പ്രദേശിക വിപണികളില്‍ വില്‍പ്പന ചുരുങ്ങിയതായി വിപണി വൃത്തങ്ങള്‍. വില കുറവുള്ള മറ്റ് ഭക്ഷ്യയെണ്ണകള്‍ക്കാണ് ഉപഭോക്താക്കാള്‍ മുന്‍ തൂക്കം നല്‍കുന്നത്. വെളിച്ചെണ്ണയെ അപേക്ഷിച്ച് പല ഇറക്കുമതി പാചകയെണ്ണകളുടെ വില 50 ശതമാനം വരെ കുറവാണ്.
കുരുമുളകിന് ആവശ്യക്കാരെത്തിയത് കണ്ട് സ്റ്റോക്കിസ്റ്റുകള്‍ വില്‍പ്പന കുറച്ചു. ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ ഉല്‍പാദന മേഖലകളില്‍ ഏജന്‍മാരെ ഇറക്കി ചരക്ക് സംഭരിക്കുന്നുണ്ട്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില ക്വിന്റലിന് 100 രൂപ കയറി 67,000 രൂപയായി.
വിദേശ വിപണികളില്‍ റബര്‍ വില കുറഞ്ഞു. ബാങ്കോക്കില്‍ ഷീറ്റ് വില കിലോ 19,292 രൂപയായി താഴ്ന്നതിന്റെ ചുവട് പിടിച്ച് മുന്‍ നിര റബര്‍ അവധി വ്യാപാര കേന്ദ്രങ്ങളിലും റബറിന് തളര്‍ച്ചനേരിട്ടു. മഴ നിലനിന്നതിനാല്‍ കൊച്ചിയിലും കോട്ടയത്തും ചരക്ക് വരവ് ചുരുങ്ങിയത് അവസരമാക്കി വില്‍പ്പനക്കാര്‍ നാലാം ഗ്രേഡ് റബര്‍ 20,200 രൂപയില്‍ നിന്നും 20,300 രൂപയാക്കി. അഞ്ചാം ഗ്രേഡ് 20,000 രൂപയില്‍ വിപണനം നടന്നു.
വണ്ടന്‍മേട് നടന്ന ലേലത്തില്‍ ശരാശരി ഇനം ഏലക്ക കിലോ 2490 രൂപയിലും മികച്ചയിനങ്ങള്‍ 3168 രൂപയിലും കൈമാറി. സീസണായതിനാല്‍ പതിവിലും കൂടുതല്‍ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങുമെന്ന നിഗമനത്തിലാണ് വാങ്ങലുകാര്‍. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും ലേലത്തില്‍ സജീവമാണ്. മൊത്തം 61,808 കിലോ ഏലക്കയുടെ കൈമാറ്റം നടന്നു.