image

22 April 2025 5:27 PM IST

Commodity

സർവകാല റെക്കോർഡിൽ കുരുമുളക്: തകർത്തു മുന്നേറി കൊപ്ര

MyFin Desk

COMMODITY
X

വെളിച്ചെണ്ണ, കൊപ്ര വിലകൾ വീണ്ടും പുതിയ ഉയരത്തിൽ. പച്ചതേങ്ങയ്‌ക്കും കൊപ്രയ്‌ക്കും നേരിട്ട ക്ഷാമം മുൻ നിർത്തി മില്ലുകാർ വില ഉയർത്തിയാണ്‌ ചരക്ക്‌ ശേഖരിക്കുന്നത്‌. കൊച്ചിയിൽ സർവകാല റെക്കോർഡ്‌ നിരക്കായ 17,800 രൂപയിലാണ്‌ കൊപ്രയുടെ വിപണനം നടന്നത്‌. വെളിച്ചെണ്ണയും റെക്കോർഡ്‌ ഉയരത്തിലാണ്‌.

കുരുമുളകിൻെറ വിലക്കയറ്റം ഉൽപാദകരെ ആവേശം കൊള്ളിക്കുന്നു. റെക്കോർഡ്‌ വിലയെങ്കിലും പരമാവധി ഉയർന്ന ശേഷം സ്‌ഗറ്റാക്ക്‌ ഇറക്കാമെന്ന നിലപാടിലാണ്‌ വൻകിട കർഷകർ. കൊച്ചിയിൽ ഇന്ന്‌ വരവ്‌ 33 ടണ്ണിൽ ഒതുങ്ങി. വിപണിയുമായി ബന്‌ധപ്പെട്ട മദ്ധ്യവർത്തികളും നിരക്ക്‌ ഉയരുമെന്ന കണക്ക്‌ കൂട്ടലിലാണ്‌. ഇടുക്കി, വയനാട്‌, പത്തനംത്തിട്ട ഭാഗങ്ങളിലെ ചെറുകിട വിപണികളിൽ മുളക്‌ വരവ്‌ കുറവാണ്‌. ഉൽപ്പന്നത്തിൻറ കുതിച്ചു ചാട്ടം കണ്ട്‌ ഉത്തരേന്ത്യൻ നിന്നും കൂടുതൽ അന്വേഷങ്ങളുണ്ട്‌. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ ക്വിൻറ്റലിന്‌ 72,100 രൂപ.

ഉത്സവ സീസൺ കഴിഞ്ഞങ്കിലും ലേല കേന്ദ്രങ്ങളിൽ ഏലക്ക ചൂടപ്പം കണക്കെ വിറ്റഴിയുന്നു. കയറ്റുമതി മേഖലയിൽ നിന്നും ഏലത്തിന്‌ കൂടുതൽ ആവശ്യാരെമെന്ന പ്രതീക്ഷയിലാണ്‌ ഇടപാടുകാർ. ഗൾഫ്‌ നാടുകളിൽ നിന്നും മുന്നിലുള്ള ആഴ്‌ച്ചകളിൽ ഡിമാൻറ്‌ അനുഭവഴപ്പടാം. ബക്രീദിന്‌ മുന്നോടിയായി അറബ് രാജ്യങ്ങൾ വൻ തോതിൽ ഏലക്ക ശേഖരിക്കും. ഗ്വാട്ടിമലയിൽ വിളവ്‌ ചുരുങ്ങിയതും നമ്മുടെ ഏലത്തിന്‌ ഡിമാൻറ്‌ ഉയർത്താം. ഉൽപാദന മേഖലയിൽ നടന്ന ലേലത്തിന്‌ മികച്ചയിനങ്ങൾ കിലോ 3238 കിലോയും ശരാശരി ഇനങ്ങൾ 2584 കിലോയും ലേലം കൊണ്ടു.

കൊച്ചി, കോട്ടയം വിപണികളിൽ റബറിന്‌ വിൽപ്പനക്കാർ കുറഞ്ഞതോടെ ഷീറ്റ്‌ വില ക്വിൻറ്റലിന്‌ 100 രൂപ ഉയർന്ന്‌ 19,800 രൂപയായി. ഉത്തരേന്ത്യയിൽ നിന്നുള്ള ചെറുകിട വ്യവസായികൾ 13,400 രൂപയ്‌ക്ക്‌ ലാറ്റക്‌സ്‌ ശേഖരിച്ചു. വേനൽ മഴ അനുഭവപ്പെടുന്നുണ്ടങ്കിലും നിർത്തിവെച്ച ടാപ്പിങ്‌ പുനരാരംഭിക്കാൻ കാലതാമസം നേരിടുമെന്ന്‌ വ്യക്തമായതാണ്‌ ലാറ്റക്‌സിന്‌ ഡിമാൻറ്‌ ഉയർത്തിയത്‌.

ഇന്നത്തെ കമ്പോള നിലവാരം