29 April 2025 5:22 PM IST
നാളികേരോൽപ്പന്നങ്ങൾക്ക് വില തകർച്ച. കൊച്ചിയിൽ വെളിച്ചെണ്ണ വില 200 രൂപ ഇടിഞ്ഞു. വൻകിട മില്ലുകാർ കൈവശമുള്ള എണ്ണ വിറ്റുമാറാൻ മത്സരിച്ചത് വിലയെ ബാധിച്ചു. തമിഴ്നാട്ടിലെ കാങ്കയത്ത് എണ്ണ വില ക്വിൻറ്റലിന് 50 രൂപയും കൊപ്രയ്‌ക്ക് 150 രൂപയും ഇന്ന് ഇടിഞ്ഞു. മാസാരംഭം അടുത്തതിനാൽ കേരളത്തിലേയ്‌ക്ക് കനത്ത തോതിൽ വെളിച്ചെണ്ണ കയറ്റിവിടാനുള്ള നീക്കത്തിലാണ് അയൽ സംസ്ഥാനത്തെ മില്ലുകാർ.
ഉൽപാദനമേഖലയിൽ നടന്ന ഏലക്ക ലേലത്തിന് എത്തിയ ചരക്ക് പൂർണ്ണമായി വിറ്റഴിഞ്ഞു. വിവാഹ സീസണായതിനാൽ രാജ്യത്തിൻെറ ഏതാണ്ട് ഏല്ലാ ഭാഗങ്ങളിൽ നിന്നും ആവശ്യകാരുണ്ട്. വിദേശ ഓർഡറുകൾ മുന്നിൽ കണ്ട് കയറ്റുമതിക്കാരും ലേല കേന്ദ്രങ്ങളിൽ സജീവമാണ്. രാവിലെ നടന്ന ലേലത്തിന് എത്തിയ 15,712 കിലോ ഏലക്ക പൂർണമായി വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങൾ കിലോ 2124 രൂപയായി താഴ്‌ന്നു. മികച്ചയിനങ്ങൾ 2661 രൂപയിൽ കൈമാറി. വേനൽ മഴയുടെ വരവ് ഏലം ഉൽപാദനം ഉയരാൻ അവസരം ഒരുക്കും.
ആഗോള കൊക്കോ വിലയിൽ ഇടിവ്. കയറ്റുമതിയിൽ മുൻ നിരയിലുള്ള നൈജീരിയുടെ മാർച്ചിലെ കയറ്റുമതി 24 ശതമാനം വർദ്ധിച്ചതാണ് രാജ്യാന്തര വിപണിയെ പിടിച്ച് ഉലച്ചത്. ന്യൂയോർക്കിൽ കഴിഞ്ഞ രാത്രി കൊക്കോ വില ടണ്ണിന് 450 ഡോളർ ഇടിഞ്ഞ് 9300 ഡോളറായി. സംസ്ഥാനത്ത് പച്ച കൊക്കോ കിലോ 120‐140 രൂപയിലും കൊക്കോ പരിപ്പ് കിലോ 350‐370 രൂപയിലുമാണ്.
ഇന്നത്തെ കമ്പോള നിലവാരം