image

30 April 2025 5:21 PM IST

Commodity

കുരുമുളക് വിലയിൽ ഇടിവ്: ക്വിൻറ്റലിന്‌ 1300 രൂപ കുറഞ്ഞു

MyFin Desk

കുരുമുളക് വിലയിൽ ഇടിവ്: ക്വിൻറ്റലിന്‌ 1300 രൂപ കുറഞ്ഞു
X

നാളികേരോൽപ്പന്നങ്ങളുടെ വില വീണ്ടും ഇടിഞ്ഞു. മൂന്ന്‌ ദിവസം കൊണ്ട്‌ കൊപ്ര വില ക്വിൻറ്റലിന്‌ 500 രൂപയാണ്‌ താഴ്‌ന്നത്‌. അതേ സമയം വെളിശച്ചണ്ണയ്‌ക്ക്‌ ലോക്കൽ മാർക്കറ്റിൽ മാസാരംഭ വിൽപ്പന മുന്നിൽ കണ്ട്‌ തമിഴ്‌നാട്ടിലെ വൻകിട മില്ലുകാർ കനത്തതോതിൽ വെളിച്ചെണ്ണ കേരളത്തിലേയ്‌ക്ക്‌ നീക്കുന്നത്‌. ഒരു വശത്ത്‌ ചരക്ക്‌ വിറ്റുമാറാൻ വ്യവസായികൾ തമ്മിലെ മത്സരം കനത്തതോടെ വെളിച്ചെണ്ണ റെക്കോർഡ്‌ വിലയായ 26,900 രുപയിൽ നിന്നും മൂന്ന്‌ ദിവസം കൊണ്ട്‌ 26,400 ലേയ്‌ക്ക്‌ ഇടിഞ്ഞു. കൊപ്ര വില ക്വിൻറ്റലിന്‌ 17,600 രൂപയായി താഴ്‌ന്നു.

റബർ ഉൽപാദന രാജ്യങ്ങൾ ടാപ്പിങ്‌ സീസണിനുള്ള ഒതുങ്ങുന്നതിനാൽ സ്‌ഗറ്റാക്കിസ്‌റ്റുകൾ വിപണിയുശട ചിലനങ്ങൾ കൂടുതൽ നിരീക്ഷിക്കേണ്ടതാണ്‌. പലരുടെയും കരുതൽ ശേഖരത്തിൽ ഡിസംബർ മുതലുള്ള ഷീറ്റുണ്ടെങ്കിലും പ്രതീക്ഷിച്ച വിലക്കയറ്റം സംഭവിക്കാഞ്ഞത്‌ ഉൽപാദകരെ നിരാശരാക്കി. കാലപഴക്കം ഷീറ്റിൻറ ഗുണമേൻമയെ ബാധിക്കാം. ഇതിനിടയിൽ ജൂണിൽ മൺസുണിന്‌ തുടക്കം കുറിക്കുന്നതോടെ ഷീറ്റിനെ ബാധിക്കാം. ജൂൺ മുതൽ തായ്‌ലാൻറ്‌ അടക്കമുള്ള മുൻ നിര ഉൽപാദന രാജ്യങ്ങളിൽ ടാപ്പിങ്‌ പുനരാരംഭിക്കും. വിദേശ വിപണിയിൽ ലഭ്യത ഉയർന്നാൽ അത്‌ വിലയിലും പ്രതിഫലിക്കാം. ഏഷ്യൻ റബർ അവധി വിലകൾ ഇന്ന്‌ നേരിയ റേഞ്ചിൽ നീങ്ങി. കയറ്റുമതി കേന്ദ്രമായ ബാങ്കോക്കിൽ ഷീറ്റ്‌ വില 19,400 ൽ നിന്നും 19,900 രൂപയായി ഉയർന്നു. കൊച്ചിയിൽ നാലാം ഗ്രേഡ്‌ ഷീറ്റ്‌ വില 19,900 രൂപ.

ഇന്ത്യൻ വിപണിയിൽ കുരുമുളക്‌ സാങ്കേതിക തിരുത്തൽ തുടരുന്നു. റെക്കോർഡ്‌ നിലവാരമായ 71,100 രൂപയിൽ നിന്നും കുരുമുളക്‌ വില ഇതിനകം ക്വിൻറ്റലിന്‌ 1300 രൂപ ഇടിഞ്ഞ്‌ 69,800 രൂപയായി. കുരുമുളക്‌ റെക്കോർഡ്‌ പുതുക്കി ഒരാഴ്‌ച്ചക്കിടയിൽ കൊച്ചിയിൽ വിൽപ്പനയ്‌ക്ക്‌ ഇറങ്ങിത്‌ ഏകദേശം 400 ടൺ മാത്രമാണ്‌.

ഇന്നത്തെ കമ്പോള നിലവാരം