image

2 May 2025 5:53 PM IST

Commodity

കുരുമുളക് വിലയില്‍ ഇടിവ്; ക്വിന്റലിന് കുറഞ്ഞത്‌ 1600 രൂപ

MyFin Desk

കുരുമുളക് വിലയില്‍ ഇടിവ്; ക്വിന്റലിന് കുറഞ്ഞത്‌ 1600 രൂപ
X

കുരുമുളക്‌ വില തുടർച്ചയായ ദിവസങ്ങളിൽ കുറയുന്നത്‌ മുൻനിർത്തി ഒരു വിഭാഗം കർഷകർ ചരക്ക്‌ വിൽപ്പന നിയന്ത്രിച്ചു. മുളക്‌ മുൻവാരം റെക്കോർഡ്‌ പ്രകടനം കാഴ്‌ച്ചവെച്ച ശേഷം ഒറ്റ ദിവസം പോലും കരുത്ത്‌ തിരിച്ചു പിടിക്കാനാവാതെ തളരുകയാണ്‌. വൻകിട വ്യവസായികൾ കുറഞ്ഞ വിലയ്‌ക്ക്‌ നേരത്തെ വിദേശത്ത്‌ നിന്നും ഇറക്കുമതി നടത്തി കുരുമുളക്‌ വിറ്റുമാറാൻ നടത്തിയ നീക്കങ്ങളും വിലയെ ബാധിച്ചു. ശ്രീലങ്ക വഴി എത്തിച്ച വിയെറ്റ്‌നാം കുരുമുളകാണ്‌ നാടൻ ചരക്കുമായി കലർത്തി വിറ്റഴിച്ചു. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില 69,600 രൂപ.

ബക്രീദ്‌ വിൽപ്പന മുന്നിൽ കണ്ട്‌ ഏലക്ക സംഭിക്കാൻ ആഭ്യന്തര വിദേശ ഇടപാടുകാർ ലേല കേന്ദ്രങ്ങളിൽ മത്സരിച്ചു. ഓഫ്‌ സീസണായതിനാൽ ലഭ്യത കുറയുമെന്ന്‌ ഒരു വിഭാഗം അന്തർസംസ്ഥാന വാങ്ങലുകാർ കണക്ക്‌ കൂട്ടിയെങ്കിലും മദ്ധ്യവർത്തികൾ സ്‌റ്റോക്ക്‌ വിറ്റുമാറാൻ തിടുക്കം പ്രകടിപ്പിച്ചു. ഇന്നലെ രണ്ട്‌ ലേലങ്ങളിലായി ഒന്നേകാൽ ലക്ഷം കിലോ ചരക്കാണ്‌ വിൽപ്പനയ്‌ക്ക്‌ എത്തിയത്‌. ഉൽപാദന മേഖലയിൽ ഇന്ന്‌ നടന്ന ലേലത്തിൽ 55,324 കിലോ ഏലക്ക വിൽപ്പനയ്‌ക്ക്‌ എത്തിയതിൽ 50,888 കിലോയും ലേലം കൊണ്ടു. മികച്ചയിനങ്ങൾ കിലോ 2834 രൂപയിലും ശരാശരി ഇനങ്ങൾ 2252 രൂപയിലും ലേലം നടന്നു.

ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ റബർ സംഭരണം കുറച്ചു. അതിർത്തിയിലെ സൈനീക നീക്കങ്ങൾ ഒരു പരിതി വരെ തിരക്കിട്ടുള്ള വാങ്ങലുകളിൽ നിന്നും വ്യവസായികളെ പിൻതിരിപ്പിച്ചത്‌ മൂലം അഞ്ചാം ഗ്രേഡ്‌ റബർ വില 200 രൂപ കുറഞ്ഞ്‌ 19,400 രൂപയായി, നാലാം ഗ്രേഡ്‌ 19,900 ൽ നിന്നും 19,700 ലേയ്‌ക്ക്‌ താഴ്ന്നു.

ഇന്നത്തെ കമ്പോള നിലവാരം