image

14 May 2025 5:00 PM IST

Commodity

കൊപ്ര വിലയിൽ മുന്നേറ്റം; ക്വിന്റലിന് 18,200 രൂപ

MyFin Desk

commodity item rates update 01 02
X

കുമളിയിൽ നടന്ന ഏലക്ക ലേലത്തിൽ ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും സജീവമായിരുന്നു. കാലവർഷത്തിൻെറ വരവ്‌ മുന്നിൽ കണ്ട്‌ സ്‌റ്റോക്കിസ്‌റ്റുകൾ ഏലക്ക വിറ്റുമാറാൻ നീക്കം നടത്തുന്നുണ്ട്‌. രാവിലെ നടന്ന ലേലത്തിൽ മൊത്തം 65,566 കിലോ ഏലക്ക വിൽപ്പനയ്‌ക്ക്‌ വന്നതിൽ 62,289 കിലോയും ലേലം കൊണ്ടു. മികച്ചയിനങ്ങൾ കിലോഗ്രാമിന്‌ 2871 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 2166 രൂപയിലും കൈമാറി.

നാളികേരോൽപ്പന്നങ്ങളുടെ വിലക്കയറ്റം തുടരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും വെളിച്ചെണ്ണ, കൊപ്ര വിലകൾ വീണ്ടും ഉയർന്നു. ദക്ഷിണേന്ത്യയിലെ വൻകിട തോട്ടങ്ങളിൽ നിന്നുള്ള പച്ച തേങ്ങ വരവ്‌ കൊപ്രയാട്ട്‌ വ്യവസായ മേഖലയുടെ പ്രതീക്ഷയ്‌ക്ക്‌ ഒന്ന്‌ ശക്തമല്ല. കൊപ്ര 18,200 രൂപയിലും വെളിച്ചെണ്ണ 27,200 രൂപയിലും കൊച്ചിയിൽ വിപണനം നടന്നു.

ഉൽപാദന മേഖലകളിൽ നിന്നും കൊച്ചി, കോട്ടയം വിപണികളിലേയ്‌ക്കുള്ള റബർ ഷീറ്റ്‌ വരവ്‌ ചുരുങ്ങിയെങ്കിലും മദ്ധ്യവർത്തികൾ കരുതൽ ശേഖരം വിൽപ്പനയ്‌ക്ക്‌ ഇറക്കുന്നുണ്ട്‌. ചെറിയ തോതിലുള്ള ചരക്ക്‌ വരവിനിടയിൽ വ്യവസായികൾ നാലാം ഗ്രേഡ്‌ റബർ കിലോ 196 രൂപയിൽ നിന്നും 197 ലേയ്‌ക്ക്‌ ഉയർത്തി കുടുതൽ സ്‌റ്റോക്കിസ്‌റ്റുകളെ വിപണിയിലേയ്‌ക്ക്‌ ആകർഷിക്കാനുള്ള ശ്രമത്തിലാണ്‌. രാജ്യാന്തര റബർ അവധി വ്യാപാര രംഗത്ത്‌ ശക്തമായ വാങ്ങൽ താൽപര്യം ദൃശ്യമായി. ജപ്പാൻ, സിംഗപ്പുർ, ചൈനീസ്‌ മാർക്കറ്റുകൾ മികവിലാണ്‌, അതേ സമയം ടാപ്പിങ്‌ സീസൺ മുന്നിൽ കണ്ട്‌ തായ്‌ലൻഡിലെ സ്‌റ്റോക്കിസ്‌റ്റുകൾ വിൽപ്പനയിലേയ്‌ക്ക്‌ തിരിഞ്ഞത്‌ ബാങ്കോക്കിൽ റബർ വില കിലോ 208 രൂപയിൽ നിന്നും 203 ലേയ്‌ക്ക്‌ താഴാൻ ഇടയാക്കി.

ഇന്നത്തെ കമ്പോള നിലവാരം