19 May 2025 6:34 PM IST
നാളികേരോല്‍പ്പന്ന വിപണി മുന്നേറ്റത്തില്‍; മണ്‍സൂണില്‍ പ്രതീക്ഷ വച്ച് റബര്‍ കര്‍ഷകര്‍
MyFin Desk
നാളികേരോല്‍പ്പന്ന വിപണി മികച്ച പ്രകടനം തുടരുന്നു. കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റ്റലിന് 200 രൂപ വര്‍ദ്ധിച്ച് സര്‍വകാല റെക്കോര്‍ഡായ 27,600 രൂപയില്‍ ഇടപാടുകള്‍ നടന്നു. ഉല്‍പാദകരും സ്റ്റോക്കിസ്റ്റുകളും കൊപ്ര വിപണിയുടെ അടുത്ത ചുവടുവെപ്പിനെ ഉറ്റ്നോക്കുകയാണ്. ബക്രീദിന് മുന്നോടിയായി നിരക്ക് ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷിക കേരളം. കൊച്ചിയില്‍ കൊപ്ര വില ക്വിന്റ്റലിന് 18,400 രൂപ. തമിഴ്നാട്ടിലും ഇതേ നിരക്കിലാണ് ഇന്ന് കൊപ്രയുടെ ഇടപാടുകള്‍ നടന്നത്.
ഏലത്തിന് വിപണിയുടെ എല്ലാ മേഖലകളില്‍ നിന്നും വാങ്ങലുകാരുണ്ട്. കര്‍ഷകര്‍ അടുത്ത സീസണ്‍ മുന്നില്‍ കണ്ട് സ്റ്റോക്ക് വിറ്റുമാറാനുള്ള നീക്കത്തിലാണ്. ബക്രീദ് അടുത്തതിനാല്‍ പരമാവധി വേഗത്തില്‍ ചരക്ക് സംഭരിച്ച് കയറ്റുമതി നടത്താന്‍ ഇടപാടുകാരും രംഗത്തുണ്ട്. ഇടുക്കിയില്‍ രാവിലെ നടന്ന ലേലത്തിന് വന്ന 39,567 കിലോ ചരക്കില്‍ 38,717 കിലോയും വിറ്റഴിഞ്ഞു. മികച്ചയിനങ്ങള്‍ കിലോ 2650 രൂപയിലും ശരാശരി ഇനങ്ങള്‍ 2214 രൂപയിലും കൈമാറി. അനുകൂല കാലാവസ്ഥ കണക്കിലെടുത്താല്‍ അടുത്ത സീസണില്‍ വിളവ് ഉയരുമെന്ന പ്രതീക്ഷിയിലാണ് ഉല്‍പാദകര്‍.
മണ്‍സൂണ്‍ മേഘങ്ങളുടെ വരവിനെ ഉറ്റ് നോക്കുകയാണ് റബര്‍ കര്‍ഷകര്‍. മുഖ്യ വിപണികളില്‍ ലഭ്യത കുറഞ്ഞതിനാല്‍ വ്യവസായികളില്‍ നിന്നുള്ള വാങ്ങല്‍ താല്‍പര്യത്തില്‍ നാലാം ഗ്രേഡ് ഷീറ്റ് കിലോ 198 രൂപയായി ഉയര്‍ന്നു. ഒട്ടുപാല്‍ കിലോ 130 ലേയ്ക്ക് കയറി. രാജ്യാന്തര റബര്‍ വിപണി ഇടപാടുകളുടെ തുടക്കം മുതല്‍ നേട്ടത്തിലായിരുന്നു. അവധി വ്യാപാരത്തിലെ ശക്തമായ വാങ്ങല്‍ താല്‍പര്യം റെഡി വിപണിയായ ബാങ്കോക്കില്‍ ഷീറ്റ് വില കിലോ 201 രൂപയായി ഉയര്‍ത്തി. ചൈനീസ് ടയര്‍ വ്യവസായികള്‍ റബര്‍ സംഭരണത്തിന് ഉത്സാഹിക്കുമെന്ന നിഗനമത്തിലാണ് റബര്‍ അവധി വ്യാപാര രംഗം.
ഇന്നത്തെ കമ്പോള നിലവാരം