21 May 2025 5:37 PM IST
ഇന്ത്യൻ കാപ്പി രാജ്യാന്തര തലത്തിൽ മികച്ച പ്രകടനം തുടരുന്നു. കഴിഞ്ഞ മാസം കാപ്പി കയറ്റുമതി വരുമാനത്തിൽ 48 ശതമാനം വർദ്ധന. 202.95 മില്യൻ ഡോളർ വിലമതിക്കുന്ന കാപ്പിയാണ് ദക്ഷിണേന്ത്യയിൽ നിന്നും കയറ്റി പോയത്. ഏപ്രിലിൽ മൊത്തം 35,259 ടൺ ടാപ്പി കയറ്റുമതി നടത്തിയായി കോഫി ബോർഡ്. ജനുവരി‐മെയ് മദ്ധ്യം വരെയുള്ള കാലയളവിൽ 1.54 ലക്ഷം ടൺ ചരക്കിൻറ ഷിപ്പ്‌മെൻറ് നടന്നു. വയനാടൻ വിപണിയിൽ കാപ്പി പരിപ്പ് ക്വിൻറ്റലിന് 43,000 രൂപയിലാണ്.
ഏലക്ക ലേലത്തിൽ കയറ്റുമതിക്കാരും ഉത്തരേന്ത്യൻ വാങ്ങലുകാരും സജീവമായിരുന്നു. ഉത്സവേളയിലെ ആവശ്യങ്ങൾ മുന്നിൽ കണ്ട് ഇടപാടുകാർ ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചു. നെടുക്കണ്ടത്ത് നടന്ന ലേലത്തിൽ 47,562 കിലോ ചരക്ക് വന്നതിൽ 46,733 കിലോയും വിറ്റഴിഞ്ഞു, ശരാശരി ഇനങ്ങൾ കിലോ 2151 രുപയിലും വലിപ്പം കൂടിയ ഇനങ്ങൾ കിലോ 2713 രൂപയിലുമാണ്.
കൊച്ചിയിൽ വെളിച്ചെണ്ണ വില മൂന്ന് ദിവസം കൊണ്ട് ക്വിൻറ്റലിന് ൮൦൦ രൂപ കയറിയപ്പോൾ കാങ്കയത്ത് എണ്ണ വില രണ്ട് ദിവസം കൊണ്ട് ഉയർന്നത് 1325 രൂപ ഉയർന്നു. ഇതു സംസ്ഥാനങ്ങളിലും കൊപ്ര വിലയിലും ശക്തമായ മുന്നേറ്റം. കൊപ്ര ലഭ്യത ചുരുങ്ങിയത് മില്ലുകാരെ വില ഉയർത്താൻ പ്രേരിപ്പിച്ചു. കൊപ്ര വില 18,800 രൂപ.
വിയെറ്റ്‌നാമിൻെറ കുരുമുളക് കയറ്റുമതി ഉയർന്നു. ജനുവരി‐മെയ് 15 വരെയുള്ള കാലയളവിൽ അവർ ഏകദേശം 85,000 ടൺ ചരക്ക് വിവിധ രാജ്യങ്ങളിലേയ്‌ക്ക് കയറ്റി വിട്ടു. ആദ്യ നാല് മാസങ്ങളിൽ മൊത്തം 74,250 ചരക്കിൻെറ ഷിപ്പ്‌മെൻറ്. അതേ സമയം ആഭ്യന്തര ഉൽപാദനത്തിലെ ഇടിവ് മൂലം അവർ ബ്രസീൽ, ഇന്തോനേഷ്യൻ ചരക്ക് ഇറക്കുമതിയും നടത്തി. കാലാവസ്ഥ മാറ്റങ്ങളെ തുടർന്ന് വിയെറ്റ്‌നാമിൽ ലഭ്യത കുറഞ്ഞതാണ് വിദേശ ചരക്ക് ശേഖരിക്കാൻ നിർബന്‌ധിതരാക്കിയത്.
ഇന്നത്തെ കമ്പോള നിലവാരം