image

22 May 2025 5:41 PM IST

Commodity

റബർ വില ഉയരുന്നു; പ്രതീക്ഷയിൽ കർഷകർ

MyFin Desk

COMMODITY
X

ബഹുരാഷ്‌ട്ര കമ്പനി വില ഉയർത്തി കൊപ്ര ശേഖരിക്കാൻ രംഗത്ത്‌ ഇറങ്ങി. ദക്ഷിണേന്ത്യയിൽ കൊപ്ര ക്ഷാമം കൂടുതൽ രൂക്ഷമായി മാറുമെന്ന സുചനയായി വിപണി വൃത്തങ്ങൾ ഈ നീക്കത്തെ വിലയിരുത്തുന്നു. പലപ്പോഴും വിപണി വിലയിലും താഴ്‌ത്തി കൊപ്ര ശേഖരിച്ചിരുന്ന അവരുടെ മനം മാറ്റം വെളിച്ചെണ്ണയെ 30,000 രൂപയ്‌ക്ക്‌ മുകളിലെത്തിക്കാൻ ഇടയുണ്ട്‌. വ്യവസായികൾ തമിഴ്‌നാട്ടിൽ നിന്നും കൊപ്ര 19,000 രൂപയ്‌ക്ക്‌ വാങ്ങി. കൊച്ചിയിൽ കൊപ്ര ഇതേ വിലയിൽ വിപണനം നടന്നു. വെളിച്ചെണ്ണ 28,500 രൂപയിലുമാണ്‌.

പ്രമുഖ വിപണികളിൽ നാലാം ഗ്രേഡ്‌ റബർ 19,700 രൂപയിൽ വിപണനം നടന്നു. ഉത്തരേന്ത്യൻ ചെറുകിട റബറദിഷ്‌ടിത വ്യവസായികൾ ഒട്ടുപാൽ 13,000 രൂപയ്‌ക്കും ലാറ്റക്‌സ്‌ 13,500 രൂപയ്‌ക്കും സംഭരിച്ചു. വിപണിയിലെ ചരക്ക്‌ ക്ഷാമം തുടരുന്നതിനാൽ നിരക്ക്‌ ഉയരുമെന്ന വിശ്വാസത്തിലാണ്‌ കാർഷിക മേഖല. കാലവർഷത്തിന്‌ തുടക്കം കുറിച്ചാലും റബർ ടാപ്പിങിന്‌ തടസം നേരിടമെന്ന വിലയിരുത്തലിലാണ്‌ അവർ. ബാങ്കോക്കിൽ മികച്ചയിനം ഷീറ്റ്‌ വില 19,700 രൂപയിൽ നിന്നും 20,000 ലേയ്‌ക്ക്‌ കയറി.

ജൂൺ അവസാനത്തിന്‌ മുന്നേ പല ഭാഗങ്ങളിലും ഏലക്ക വിളവെടുപ്പ്‌ രംഗം സജീവമാക്കും. അതേ സമയം പുതിയ സീസണിലെ ഉൽപാദനം സംബന്‌ധിച്ച്‌ വ്യക്തമായ ചിത്രം തെളിയാൻ ഇനിയും കാത്തിരിക്കമെന്ന്‌ ചെറുകിട കർഷകർ. ഇന്നലെ രണ്ട്‌ ലേലങ്ങളിലായി ഒരു ലക്ഷം കിലോയിൽ അധികം ഏലക്കയാണ്‌ വിൽപ്പനയ്‌ക്ക്‌ ഇറങ്ങിയെങ്കിലും ഇന്ന്‌ വരവ്‌ പതിനായിരം കിലോയിൽ ഒരുങ്ങി. ശാന്തൻപാറയിൽ ആകെ 9625 കിലോ ഏലക്കയുടെ കൈമാറ്റമാണ്‌ നടന്നത്‌. ശരാശരി ഇനങ്ങൾ കിലോ 2042 രൂപ.

ഇന്നത്തെ കമ്പോള നിലവാരം