image

23 May 2025 5:20 PM IST

Commodity

റബര്‍ വിലയില്‍ നേരിയ വര്‍ധന; കുരുമുളകിന്റെ ഡിമാന്റ് മങ്ങി

MyFin Desk

റബര്‍ വിലയില്‍ നേരിയ വര്‍ധന; കുരുമുളകിന്റെ ഡിമാന്റ് മങ്ങി
X

സംസ്ഥാനത്ത്‌ മഴ കനത്തെങ്കിലും ഒട്ടുമിക്ക റബർ തോട്ടങ്ങളിലും പ്രതികൂല കാലാവസ്ഥ മുന്നിൽ കണ്ട്‌ റബർ മരങ്ങളിൽ റെയിൻ ഗാർഡ്‌ ഒരുക്കാൻ ഉൽപാദകർ ഉത്സാഹം കാണിച്ചില്ല. കാലവർഷവേളയിൽ കാര്യമായ തടസമില്ലാതെ റബർ വെട്ടിന്‌ മഴമറ ഇട്ട തോട്ടങ്ങളിൽ അവസരം ലഭിക്കുമെന്നത്‌ ചെറുകിട കർഷകരെ ആകർഷിക്കുന്നുണ്ട്‌. എന്നാൽ ഭാരിച്ച ചിലവുകൾ മുൻ നിർത്തി വൻകിട തോട്ടങ്ങൾ താൽക്കാലികമായി വിട്ടു നിൽക്കുകയാണെങ്കിലും ജൂൺ ആദ്യ പകുതിയിലെ റബറിൻെറ വിപണി വില കൂടി കണക്കിലെടുത്ത്‌ തോട്ടം മേഖല തീരുമാനങ്ങളിൽ മാറ്റം വരുത്താൻ ഇടയുണ്ട്‌. ഉൽപാദന കേന്ദ്രങ്ങളിൽ റബറിൻെറ കരുതൽ ശേഖരംചുരുങ്ങിയതിനാൽ സീസണിൽ ടാപ്പിങുമായി പരമാവധി മുന്നേറാമെന്ന നിലപാടിലാണ്‌ ചെറുകിട കർഷകർ. നാലാം ഗ്രേഡ്‌ റബർ കിലോ 197 രൂപയിൽ നിന്ന്‌ 199 രൂപയായി ഉയർന്ന്‌ വിപണനം നടന്നു.

നാളികേരത്തിനും കൊപ്രയ്‌ക്കും ക്ഷാമം നേരിട്ടത്‌ കൊപ്രയാട്ട്‌ വ്യവസായ രംഗത്ത്‌ പ്രതിസന്‌ധിയിൽ. ആയിക്കണക്കിന്‌ ചെറുകിട മില്ലുകളിൽ ഭുരിഭാഗവും പച്ചതേങ്ങ ശേഖരിച്ച്‌ കൊപ്രയാക്കി അതിൽ നിന്നുള്ള വെളിച്ചെണ്ണയാണ്‌ വിൽപ്പന നടത്തുന്നത്‌. സംസ്ഥാനത്ത്‌ നാളികേര ഉൽപാദനം ചുരുങ്ങിയതോടെ പല മില്ലുകളുടെ പ്രവർത്തനങ്ങളും സ്‌തംഭിച്ചു, ഇരുപത്തി അഞ്ച്‌ ശതമാനം മില്ലുകൾ ഭാഗീകമായി ഉൽപാദനം മുന്നോട്ട്‌ കൊണ്ടുപോകുന്നു. കൊപ്ര ഉൽപാദനത്തിൽ 35 ശതമാനം കുറവ്‌ സംഭവിച്ചതായാണ്‌ കണക്കാക്കുന്നത്‌. കൊച്ചിയിൽ വെളിച്ചെണ്ണ വില ക്വിൻറ്റലിന്‌ 300 രൂപ ഉയർന്ന്‌ 28,800 രൂപയിലെത്തി. കൊപ്ര 19,200 രൂപയിലുമാണ്‌.

കുരുമുളകിന്‌ അന്തർസംസ്ഥാന ഡിമാൻറ്‌ മങ്ങിയത്‌ ഉലപ്പന്ന വിലയുടെ മുന്നേറ്റത്തിന്‌ തടസമുളവാക്കി. കൊച്ചി വിപണിയിൽ പ്രതിദിന ശരാശരി മുളക്‌ വരവ്‌ 25 ടണ്ണിൽ ഒരുങ്ങി. മഴ ശക്തിപ്രാപിക്കുന്നതോടെ കാർഷിക മേഖലയിൽ നിന്നുള്ള ചരക്ക്‌ നീക്കം വീണ്ടും മന്ദഗതിയിലാവും. ഈ അവസരത്തിൽ ഉൽപ്പന്നം വില ഇടിവിനെ സ്വയം പിടിച്ചു നിർത്താൻ ശ്രമം നടത്താം. അൺ ഗാർബിൾഡ്‌ കുരുമുളക്‌ ക്വിൻറ്റലിന്‌ 67,900 രൂപ.

ഇന്നത്തെ കമ്പോള നിലവാരം