image

8 Nov 2023 5:53 PM IST

Commodity

ആഗോള വിപണിയില്‍ തളര്‍ന്ന് കുരുമുളക്; കുതിപ്പ് കാത്ത് ഏലം

Kochi Bureau

commodities market rate 08 11
X

Summary

  • ക്രിസ്തുമസ് മുന്നില്‍ കണ്ടുളള കച്ചവടങ്ങള്‍ ഉറപ്പിച്ചവര്‍ കയറ്റുമതി ഓര്‍ഡറുകളുമായി മുന്നേറുകയാണ്.


ഇന്ത്യന്‍ വിപണിയില്‍ കുരുമുളകിന് നേരിട്ട തളര്‍ച്ച ഇതര ഉല്‍പാദന രാജ്യങ്ങളിലും പ്രതിഫലിച്ചു. ഉത്സവ ആവശ്യങ്ങള്‍ക്കുള്ള ചരക്ക് സംഭരിച്ച് ഉത്തരേന്ത്യന്‍ വാങ്ങലുകര്‍ രംഗം വിട്ടത് മൂലം ചുരുങ്ങിയ ദിവസങ്ങളില്‍ ഉല്‍പ്പന്ന വില കിലോ 22 രൂപ കിലോഗ്രാമിന് ഇടിഞ്ഞു. രാജ്യാന്തര മാര്‍ക്കറ്റില്‍ ടണ്ണിന് 7700 ഡോളറിന് മുകളില്‍ നീങ്ങിയ മലബാര്‍ മുളക് വില 7250 ഡോളറിലേയ്ക്ക് പെടുന്നനെ ഇടിഞ്ഞതാണ് വിയെറ്റ്നാം, ഇന്തോനേഷ്യ ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ വില ഉയര്‍ത്തുന്നതില്‍ നിന്നും പിന്‍തിരിപ്പിച്ചത്. മുളക് വില കുറച്ച് ജനുവരി ഷിപ്പ്മെന്റ്റ് പല കയറ്റുമതി രാജ്യങ്ങളും തയ്യാറായി. അതേ സമയം ക്രിസ്തുമസ് മുന്നില്‍ കണ്ടുളള കച്ചവടങ്ങള്‍ ഉറപ്പിച്ചവര്‍ കയറ്റുമതി ഓര്‍ഡറുകളുമായി മുന്നേറുകയാണ്.

ഏലക്കയില്‍ കുതിപ്പിന് സാധ്യത

ഉല്‍പാദന മേഖലയില്‍ ഇന്നലെ നടന്ന രണ്ട് ലേലങ്ങളിലായി മൊത്തം 85,500 കിലോ ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങി. ഉല്‍പാദനം ഉയര്‍ന്നിട്ടില്ലെന്ന്ഒരു വിഭാഗം കര്‍ഷകര്‍ അവകാശപ്പെടുമ്പോള്‍ ലേലത്തില്‍ ഇത്തരത്തില്‍ ചരക്ക് കുമിഞ്ഞ് കൂടുന്നത് വിലക്കയറ്റ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. ചരക്ക് നീക്കം നിയന്ത്രിക്കാന്‍ കാര്‍ഷിക മേഖല തയ്യാറായാല്‍ ഇടപാടുകാര്‍ വില ഉയര്‍ത്തി ചരക്ക് സംഭരിക്കുമെന്നാണ് വിപണി വൃത്തങ്ങളുടെ നിലപാട്. ഇത്തരം ഒരു നീക്കത്തിന് പിന്നില്‍ മറ്റ് ഒരു വസ്തുത ഒളിഞ്ഞിരിപ്പുണ്ട്. ചെറുകിട ഇടപാടുകാര്‍ അവരുടെ പരമാവധി വാങ്ങല്‍ നടത്തിയ അവസ്ഥയിലാണ്. വിലയില്‍ 300400 രൂപയുടെ വര്‍ധന ഉറപ്പ് വരുത്താനായാല്‍ സ്റ്റോക്ക് വിറ്റഴിക്കാനുള്ള അവസരത്തെ കാത്തിരിക്കുകയാണ് പലരും. ക്രിസ്തുമസ്-ന്യൂ ഇയര്‍ ബയ്യിങിന് കയറ്റുമതിക്കാര്‍ ഉത്സാഹിച്ചാല്‍ ഏലക്കയില്‍ ഒരു കുതിപ്പിന് സാധ്യത നിലനില്‍ക്കുന്നു.

റബര്‍ വില കേറുന്നു

റബര്‍ ഉണര്‍വ് തുടരുമെന്ന കണക്ക് കൂട്ടലില്‍ സ്റ്റോക്കിസ്റ്റുകളും കര്‍ഷകരും വില്‍പ്പനയ്ക്ക് ഉത്സാഹം കുറച്ചത് ടയര്‍ വ്യവസായികളെ അസ്വസ്ഥരാക്കുന്നു. സംസ്ഥാനത്ത് റബര്‍ ഉല്‍പാദനം ഉയര്‍ന്ന അവസരമായതിനാല്‍ വില ഇടിച്ച് ഷീറ്റ് ശേഖരിക്കാമെന്ന നിലപാടിലായിരുന്നു ടയര്‍ ലോബി. എന്നാല്‍ കൊച്ചിയിലും കോട്ടയത്തും ലഭ്യത ഉയരാഞ്ഞതിനാല്‍ നാലാം ഗ്രേഡ് റബര്‍ വില കിലോ 154 രൂപയായി ഉയര്‍ത്തി. നവംബറില്‍ റബറിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.