13 Oct 2023 6:04 PM IST
Summary
- റബര്‍ വില ഉയര്‍ന്നത് ആശ്വാസമായി
- ഏലക്ക ശരാശരി ഇനങ്ങളുടെ വില താഴ്ന്നു
റബര്‍ ഉല്‍പ്പാദനത്തിലെ ഉണര്‍വ് മുന്‍നിര്‍ത്തി ടയര്‍ കമ്പനികളും ചെറുകിട വ്യവസായികളും നിരക്ക് കൂട്ടി. കൊച്ചി, കോട്ടയം വിപണികളില്‍ തമ്പടിച്ചത് വില മെച്ചപ്പെടുത്തി. നാലാം ഗ്രേഡ് കിലോ 151 രൂപയായി ഉയര്‍ന്നു.
ഏലക്ക ലേല കേന്ദ്രങ്ങളില്‍ ഉയര്‍ന്ന അളവിലെ ചരക്ക് വന്നത് വാങ്ങലുകാര്‍ക്ക് ആശ്വാസം പകര്‍ന്നു. അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ മുന്‍നിര്‍ത്തി കയറ്റുമതി മേഖല ഏലം സംഭരിച്ചു. ദീപാവലി അടുത്തതോടെ ഉത്തരേന്ത്യകാരും ഏലക്ക വാങ്ങി. ശരാശരി ഇനങ്ങള്‍ കിലോ 1683 രൂപയായി താഴ്ന്നു. മികച്ചയിനങ്ങള്‍ 2329 രൂപയില്‍ കൈമാറി.
നാളികേരോല്‍പ്പന്ന മാര്‍ക്കറ്റ് ചൂടുപിടിക്കാനുള്ള ലക്ഷണങ്ങള്‍ കാണിച്ചു. പ്രാദേശിക തലത്തില്‍ വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയരുമെന്ന പ്രതീക്ഷയിലാണ് മില്ലുകാര്‍. കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റ്റലിന് 100 രൂപ ഉയര്‍ന്നു.
കേരളത്തില്‍ സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും പവന് 43,200 രൂപയില്‍ വിപണനം നടന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 1872 ഡോളറില്‍ നിന്നും 1900 ഡോളറായി.