image

27 Feb 2026 5:47 PM IST

Commodity

റബര്‍ വില കുറഞ്ഞു; വെളിച്ചെണ്ണവിലയില്‍ മാറ്റമില്ല

MyFin Desk

coconut in palm oil scare rubber ready for rain
X

Summary

സംസ്ഥാനത്തെ പ്രമുഖവിപണികളില്‍ നാലാംഗ്രേഡ് ഷീറ്റ് വില ക്വിന്റലിന് 100 രൂപകുറഞ്ഞ് 21,800 രൂപയായി, അഞ്ചാം ഗ്രേഡ് 21,500 രൂപയില്‍ മാര്‍ക്കറ്റ് ക്ലോസിങ് നടന്നു


ഏഷ്യന്‍ റബര്‍ അവധി എക്‌സ്‌ചേഞ്ചുകളില്‍ ഓപ്പറേറ്റര്‍മാര്‍ വാരാന്ത്യത്തിലെ ലാഭമെടുപ്പിന് നീക്കം നടത്തി. നിക്ഷേപകരുടെ ലാഭമെടുപ്പില്‍ ജപ്പാന്‍, സിംഗപ്പുര്‍ വിപണികളില്‍ റബറിന് നേരിയ തളര്‍ച്ചനേരിട്ടു. തായ്‌ലാന്‍ഡ് അടക്കമുള്ള ഉല്‍പാദന രാജ്യങ്ങളില്‍ ഓഫ് സീസണായതിനാല്‍ ടാപ്പിങ് മന്ദഗതിയിലാണ്. ബാങ്കോക്കില്‍ റബര്‍ കിലോ 234 രൂപയില്‍ വിപണനം നടന്നു. സംസ്ഥാനത്തെ പ്രമുഖവിപണികളില്‍ നാലാംഗ്രേഡ് ഷീറ്റ് വില ക്വിന്റലിന് 100 രൂപകുറഞ്ഞ് 21,800 രൂപയായി, അഞ്ചാം ഗ്രേഡ് 21,500 രൂപയില്‍ മാര്‍ക്കറ്റ് ക്ലോസിങ് നടന്നു.

നാളികേരോല്‍പ്പന്ന വിപണി തിരിച്ചുവരവിന് നീക്കം തുടങ്ങി. തമിഴ്‌നാട്ടിലെ സ്റ്റോക്കിസ്റ്റുകള്‍ കൊപ്രനീക്കം നിയന്ത്രിച്ചത് മുന്‍ നിര്‍ത്തി വന്‍കിട തോട്ടങ്ങള്‍ പച്ചത്തേങ്ങ വില്‍പ്പന കുറച്ചു. വിപണി ചൂടുപിടിക്കുമെന്ന് വ്യക്തമായതോടെ കാങ്കയത്ത് വെളിച്ചെണ്ണവില ഇന്ന് 325 രൂപവര്‍ദ്ധിച്ചു. മാസാരംഭം അടുത്തതിനാല്‍ പ്രദേശികവിപണികളില്‍ വെളിച്ചെണ്ണയ്ക്ക് ആവശ്യം വര്‍ദ്ധിക്കും. കൊച്ചിയില്‍ വെളിച്ചെണ്ണ, കൊപ്രവിലകളില്‍ മാറ്റമില്ല.

കാര്‍ഷികമേഖലയില്‍ നിന്നുള്ള കുരുമുളക് വരവ് ചുരുങ്ങി. വിളവെടുപ്പ് വേളയായ ഉയര്‍ന്ന അളവില്‍ മുളക് വില്‍പ്പനയ്ക്ക് ഇറങ്ങാറുണ്ടങ്കിലും ഈ മാസം വരവ് ഗണ്യമായി ചുരുങ്ങി. കര്‍ഷകരും മദ്ധ്യവര്‍ത്തികളും ഈസ്റ്റര്‍ ഡിമാന്റിനെ ഉറ്റ് നോക്കുന്നു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 70,000രൂപയില്‍ വ്യാപാരംനടന്നു.