7 Sept 2023 5:35 PM IST
Summary
- ഇഷ്യൂ വിലയായ 185 രൂപയുടെ സ്ഥാനത്ത് 450 രൂപയ്ക്കാണ് ഓഹരി ലിസ്റ്റ് ചെയ്തത്
- മോണോ ഫാർമകെയർ ഓഹരികൾ 3.57 പ്രീമിയത്തിൽ ലിസ്റ്റിംഗ്
ഇഷ്യു വിലയേക്കാൾ 143 ശതമാനം പ്രീമിയത്തിൽ സിപിഎസ് ഷെപ്പേർസ് ഓഹരികൾ എന്‍എസ്ഇ എസ്എംഇ എമേർജില്‍ അരങ്ങേറ്റം കുറിച്ചത്. ഇഷ്യൂ വിലയായ 185 രൂപയുടെ സ്ഥാനത്ത് 450 രൂപയ്ക്കാണ് ഓഹരി ലിസ്റ്റ് ചെയ്തത്. അഞ്ചു ശതമാനം ഉയർന്നു 472.50 രൂപയ്ക്ക് ക്ലോസ് ചെയ്തു. ഇത് ദിവസത്തിലെ ഏറ്റവും ഉയർന്ന വിലയുംകൂടിയാണ്. ദിവസത്തിലെ താഴ്ന്ന വില 427.50 രൂപ.
സിപിഎസ് ഷെപ്പേർസ്, പുരുഷന്മാർക്കും സ്ത്രീകൾക്കും ഷേപ്പ് വെയർ നിർമ്മിക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്.
പ്ലാന്റ്, മെഷിനറി, വാണിജ്യ വാഹനങ്ങൾ, സൗരോർജ്ജ സംവിധാനങ്ങൾ എന്നിവ വാങ്ങുന്നതിനായി ഇഷ്യൂ തുകയായ 11 കോടി വിനിയോഗിക്കും.
മോണോ ഫാർമകെയർ ഓഹരികൾ 3.57 പ്രീമിയത്തിൽ ലിസ്റ്റിംഗ്
മോണോ ഫാർമകെയർ ഓഹരികൾ എൻഎസ്ഇ എമെർജ് -ൽ 29 രൂപ നിരക്കിൽ 3.57 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 28 രൂപയായിരുന്നു. ഓഹരികൾ അഞ്ചു ശതമാനം ഉയർന്നു 30.45 രൂപയ്ക്ക് ക്ലോസ് ചെയ്തു. ഇത് ദിവസത്തിലെ ഏറ്റവും ഉയർന്ന വിലയാണ്. കുറഞ്ഞ വില 29 രൂപ.
ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ ഉത്പാദകരും വിതരണക്കാരനുമായ കമ്പനിയാണ് മോണോ ഫാർമകെയർ ലിമിറ്റഡ്.
ഇഷ്യൂ തുക നിലവിലുള്ള നിർമ്മാണ കേന്ദ്രത്തിലും ഐടി സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് ചെയ്യാനും പ്ലാന്റും മെഷിനറികളും വാങ്ങാനും വാണിജ്യ വാഹനം വാങ്ങാനും സോളാർ പവർ സിസ്റ്റം വാങ്ങുന്നതിനുള്ള മൂലധന ചെലവുകൾക്കും ഉപയോഗിക്കാനും.