image

22 April 2025 8:52 PM IST

Crude

രൂപയ്ക്ക് 4 പൈസയുടെ നഷ്ടം; വിപണി നേട്ടത്തിൽ

MyFin Desk

രൂപയ്ക്ക് 4 പൈസയുടെ നഷ്ടം; വിപണി നേട്ടത്തിൽ
X

ഡോളറിനെതിരെ രൂപക്ക്‌ ഇടിവ്. 4 പൈസയുടെ നഷ്ടത്തോടെ 85.19 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്. തുടർച്ചയായി അഞ്ച്‌ ദിവസം നേട്ടം കൈവരിച്ചതിനു ശേഷമാണു ഇന്ന് രൂപയുടെ മൂല്യത്തിൽ ഇടിവ് നേരിടുന്നത്. കഴിഞ്ഞ അഞ്ച് വ്യാപാര സെഷനുകളിൽ നിന്നായി ഇന്ത്യൻ കറൻസി 155 പൈസ ഉയർന്നിരുന്നു.

ഇന്ന് 85.11 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. ഇന്നലത്തെ വ്യാപാരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസയുടെ നേട്ടത്തോടെ 85.15 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം, ആറ് കറൻസികളുടെ ഒരു കൂട്ടത്തിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.08 ശതമാനം ഉയർന്ന് 98.35 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ ബാരലിന് 1.52 ശതമാനം ഉയർന്ന് 67.27 യുഎസ് ഡോളറിലെത്തി.

ഓഹരി വിപണിയിൽ സെൻസെക്സ് 187.09 പോയിന്റ് അഥവാ 0.24 ശതമാനം ഉയർന്ന് 79,595.59 എന്ന നിലയിലും നിഫ്റ്റി 41.70 പോയിന്റ് അഥവാ 0.17 ശതമാനം ഉയർന്ന് 24,167.25 എന്ന നിലയിലും എത്തി.