3 April 2023 12:00 PM IST
Summary
തുടർച്ചയായ രണ്ടാം ആഴ്ചയാണ് കരുതൽ ശേഖരത്തിൽ വർദ്ധനവ് ഉണ്ടാകുന്നത്.
മാർച്ച് 24 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം 5.977 ബില്യൺ ഡോളർ ഉയർന്ന് 578.778 ബില്യൺ ഡോളറായി. തുടർച്ചയായ രണ്ടാം ആഴ്ചയാണ് കരുതൽ ശേഖരത്തിൽ വർദ്ധനവ് ഉണ്ടാകുന്നത്. തൊട്ടു മുൻപുള്ള വാരത്തിൽ 12.8 ബില്യൺ ഡോളറാണ് വർധിച്ചത്. ഒക്ടോബർ 2021 ലാണ് വിദേശ നാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന റെക്കോർഡ് ആയ 645 ബില്യൺ ഡോളറിലെത്തിയത്.
ആർബിഐ പ്രസിദ്ധീകരിച്ച പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്പ്ളിമെൻറ് ഡാറ്റ പ്രകാരം, വിദേശ കറൻസി ആസ്തി 4.38 ബില്യൺ ഡോളർ വർധിച്ച് 509.728 ബില്യൺ ഡോളറിലെത്തി.
യു എസ് ഇതര കറൻസികളായ യൂറോ, പൗണ്ട്, യെൻ മുതലായവയുടെ മൂല്യത്തകർച്ചയുടെയോ, വർധനവിന്റെയോ ആകെ തുകയാണ് വിദേശ കറൻസി ആസ്തികൾ.
സ്വർണ കരുതൽ ശേഖരം 1.37 ബില്യൺ ഡോളർ ഉയർന്ന് 45.48 ബില്യൺ ഡോളറിലെത്തി.
സ്പെഷ്യൽ ഡ്രോവിങ് റൈറ്റ്സ് 201 മില്യൺ ഡോളർ വർധിച്ച് 18.419 ബില്യൺ ഡോളറിലെത്തി. അന്താരാഷ്ട്ര നാണയ നിധിയിൽ രാജ്യത്തിൻറെ കരുതൽ ശേഖരം 27 മില്യൺ ഡോളർ വർധിച്ച് 5.151 ബില്യൺ ഡോളറായി.