image

15 May 2025 10:58 AM IST

Forex

രൂപ ഇടിഞ്ഞു, 32 പൈസയുടെ നഷ്ടം

MyFin Desk

രൂപ ഇടിഞ്ഞു, 32 പൈസയുടെ നഷ്ടം
X

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 32 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ 85.64 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഓഹരി വിപണിയിലെ ഇടിവാണ് രൂപയുടെ മൂല്യം കുറയാൻ കാരണമായത്. ഇന്നലെ 4 പൈസയുടെ നേട്ടത്തോടെ 85.32 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം, ആറ് കറൻസികളുടെ ഒരു കൂട്ടത്തിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.23 ശതമാനം കുറഞ്ഞ് 100.81 എന്ന നിലയിലാണ് വ്യാപാരം നടത്തിയത്.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വില ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 1.92 ശതമാനം ഇടിഞ്ഞ് ബാരലിന് 64.82 യുഎസ് ഡോളറിലെത്തി.