2 May 2025 8:09 PM IST
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ന് 3 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 84.57 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.
83.98 എന്ന നിലയിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 71 പൈസയുടെ നേട്ടം സ്വന്തമാക്കി രൂപ 83.78 എന്ന നിലയിലേക്ക് ഉയർന്നെങ്കിലും പിന്നീട് 84.57 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപ 42 പൈസ ഉയർന്ന് 84.54 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
അതേസമയം, ആറ് കറൻസികളുടെ ഒരു ബാസ്‌ക്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.39 ശതമാനം കുറഞ്ഞ് 99.85 ൽ വ്യാപാരം നടത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ ബാരലിന് 0.51 ശതമാനം ഇടിഞ്ഞ് 61.81 ഡോളറിലെത്തി.
ഓഹരി വിപണിയിൽ സെൻസെക്സ് 259.75 പോയിന്റ് അഥവാ 0.32 ശതമാനം ഉയർന്ന് 80,501.99 ലെത്തി, നിഫ്റ്റി 12.50 പോയിന്റ് അഥവാ 0.05 ശതമാനം ഉയർന്ന് 24,346.70 ലെത്തി.