image

5 Jun 2025 8:51 PM IST

Forex

തിരിച്ചുകയറി രൂപ, രണ്ടാം ദിവസവും നേട്ടം സ്വന്തമാക്കി ഓഹരി വിപണി

MyFin Desk

തിരിച്ചുകയറി രൂപ, രണ്ടാം ദിവസവും നേട്ടം സ്വന്തമാക്കി ഓഹരി വിപണി
X

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 8 പൈസ ഉയർന്നു. വിനിമയ മൂല്യം 85.79 എന്ന നിലയിലേക്കാണ് മൂല്യം ഉയർന്നത്.

ഇൻ്റർബാങ്ക് വിദേശനാണ്യ വിനിമയത്തിൽ 85.67 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 85.79 ലേക്ക് ഉയരുകയായിരുന്നു. ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 26 പൈസ ഇടിഞ്ഞ് 85.87 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

അതേസമയം, ആറ് കറൻസികളുടെ ഒരു ബാസ്‌ക്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.06 ശതമാനം ഉയർന്ന് 98.85 ൽ വ്യാപാരം നടത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ ബാരലിന് 0.31 ശതമാനം ഉയർന്ന് 65.05 ഡോളറിലെത്തി.

ഓഹരി വിപണിയിൽ സെൻസെക്സ് 443.79 പോയിന്റ് അഥവാ 0.55 ശതമാനം ഉയർന്ന് 81,442.04 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 130.70 പോയിന്റ് അഥവാ 0.53 ശതമാനം ഉയർന്ന് 24,750.90 ൽ എത്തി.