image

28 May 2025 9:26 PM IST

Forex

രൂപയുടെ മൂല്യം ഉയര്‍ന്നു, ഓഹരി വിപണി 'റെഡില്‍'

MyFin Desk

രൂപയുടെ മൂല്യം ഉയര്‍ന്നു, ഓഹരി വിപണി റെഡില്‍
X

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 2 പൈസ ഉയർന്നു. വിനിമയ മൂല്യം 85.38 എന്ന നിലയിലേക്കാണ് ഉയർന്നത്. ഇറക്കുമതിക്കാരിൽ നിന്നും വിദേശ ബാങ്കുകളിൽ നിന്നുമുള്ള ഡോളർ ഡിമാൻഡ്, വിദേശ ഫണ്ടുകളുടെ ഒഴുക്ക് എന്നിവയാണ് രൂപയുടെ മൂല്യത്തെ സ്വാധിനിച്ചത്.

ഇൻ്റർബാങ്ക് വിദേശനാണ്യ വിനിമയത്തിൽ 85.59 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 85.38 ലേക്ക് ഉയരുകയായിരുന്നു. ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 30 പൈസ കുറഞ്ഞു 85.40 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

അതേസമയം, ആറ് കറൻസികളുടെ ഒരു കൂട്ടത്തിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.16 ശതമാനം ഉയർന്ന് 99.68 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ ബാരലിന് 1.39 ശതമാനം ഉയർന്ന് 64.98 യുഎസ് ഡോളറിലെത്തി.

ഓഹരി വിപണിയിൽ സെൻസെക്‌സ് 239.31 പോയിന്റ് അഥവാ 0.29 ശതമാനം ഇടിഞ്ഞ് 81,312.32 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്, അതേസമയം നിഫ്റ്റി 73.75 പോയിന്റ് അഥവാ 0.30 ശതമാനം ഇടിഞ്ഞ് 24,752.45 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.