23 May 2025 8:52 PM IST
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 50 പൈസ ഉയർന്നു. വിനിമയ മൂല്യം 85.45 എന്ന നിലയിലേക്കാണ് ഇടിഞ്ഞത്. ഡോളർ സൂചികയിലെ കുത്തനെയുള്ള ഇടിവും ആഭ്യന്തര ഇക്വിറ്റികളിലെ കുതിച്ചുചാട്ടവുമാണ് രൂപയുടെ മൂല്യം ഉയരാൻ കാരണമായത്.
ഇൻ്റർബാങ്ക് വിദേശനാണ്യ വിനിമയത്തിൽ 85.95 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 85.45 ലേക്ക് ഉയരുകയായിരുന്നു. ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 36 പൈസ ഇടിഞ്ഞ് 85.95 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
അതേസമയം, ആറ് കറൻസികളുടെ ഒരു കൂട്ടത്തിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.60 ശതമാനം കുറഞ്ഞ് 99.36 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.22 ശതമാനം ഇടിഞ്ഞ് ബാരലിന് 64.30 ഡോളറായി.
ഓഹരി വിപണിയിൽ സെൻസെക്സ് 769.09 പോയിന്റ് അഥവാ 0.95 ശതമാനം ഉയർന്ന് 81,721.08 ൽ ക്ലോസ് ചെയ്തു, നിഫ്റ്റി 243.45 പോയിന്റ് അഥവാ 0.99 ശതമാനം ഉയർന്ന് 24,853.15 ൽ എത്തി.