13 Nov 2022 12:44 PM IST
fpi news and analysis
Summary
യുഎസിലെ പണപ്പെരുപ്പത്തിന്റെ കാഠിന്യം കുറയുന്നതും, ആഗോളതലത്തില്‍ ഡോളറിന്റെ കരുത്ത് നേരിയ തോതില്‍ കുറയുന്നതുമാണ് ഇതിന് കാരണമായത്. സെപ്റ്റംബര്‍ മാസം വിദേശ നിക്ഷേപര്‍ 7,624 കോടി രൂപ പിന്‍വലിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുംബൈ: ഈ മാസം ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ 19,000 കോടി രൂപ നിക്ഷേപിച്ചുവെന്ന് റിപ്പോര്‍ട്ട്. യുഎസിലെ പണപ്പെരുപ്പത്തിന്റെ കാഠിന്യം കുറയുന്നതും, ആഗോളതലത്തില്‍ ഡോളറിന്റെ കരുത്ത് നേരിയ തോതില്‍ കുറയുന്നതുമാണ് ഇതിന് കാരണമായത്. സെപ്റ്റംബര്‍ മാസം വിദേശ നിക്ഷേപര്‍ 7,624 കോടി രൂപ പിന്‍വലിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഓഗസ്റ്റില്‍ അറ്റ വാങ്ങലുകാരായിരുന്നു. ഓഗസ്റ്റില്‍ 51,200 കോടിയും ജൂലൈയില്‍ 5,000 കോടി രൂപയുമാണ് ഇവര്‍ ഇന്ത്യന്‍ ഓഹരികളിലേക്ക് ഒഴുക്കിയത്. അതിനുമുമ്പ്, തുടര്‍ച്ചയായ ഒന്‍പത് മാസം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ അറ്റ വില്‍പ്പനക്കാരായിരുന്നു.
നവംബര്‍ 1 മുതല്‍ 11 വരെ കാലയളവില്‍ വിദേശനിക്ഷേപകര്‍ രാജ്യത്തെ ഓഹരികളില്‍ 18,979 കോടി രൂപ നിക്ഷേപിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ 2,784 കോടി രൂപ ഓഹരികളില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തിരുന്നു.