5 Feb 2022 10:46 AM IST
Summary
മഞ്ഞ ലോഹത്തിന്റെ വിലയില്‍ ഇടിവാണ് കുറച്ച് ദിവസങ്ങളായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ജനുവരി അവസാനത്തോട് അടുത്ത് സ്വര്‍ണ വിലയില്‍ കാര്യമായ വര്‍ധനവോ, ഇടിവോ രേഖപ്പെടുത്തിയിട്ടില്ലെന്നത് വിപണിയിലെ മാറുന്ന സാഹചര്യങ്ങളുടെ സൂചനയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ജനുവരി 31 മുതല്‍ ഇന്നുവരെ വിലയില്‍ മാറ്റമില്ലാതെ 4,490 രൂപയായി തുടരുകയാണ്. ജനുവരി 29, 30 തിയതികളില്‍ ഇത് 4,500 രൂപയായിരുന്നു. 4550 രൂപയ്ക്കും 4490 രൂപയ്ക്കും ഇടയില്‍ വില മാറിക്കൊണ്ടിരിക്കുകയായിരുന്നു ഇതുവരെ. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് തൊട്ടു മുമ്പ് […]
മഞ്ഞ ലോഹത്തിന്റെ വിലയില്‍ ഇടിവാണ് കുറച്ച് ദിവസങ്ങളായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ജനുവരി അവസാനത്തോട് അടുത്ത് സ്വര്‍ണ വിലയില്‍ കാര്യമായ വര്‍ധനവോ, ഇടിവോ രേഖപ്പെടുത്തിയിട്ടില്ലെന്നത് വിപണിയിലെ മാറുന്ന സാഹചര്യങ്ങളുടെ സൂചനയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ജനുവരി 31 മുതല്‍ ഇന്നുവരെ വിലയില്‍ മാറ്റമില്ലാതെ 4,490 രൂപയായി തുടരുകയാണ്. ജനുവരി 29, 30 തിയതികളില്‍ ഇത് 4,500 രൂപയായിരുന്നു. 4550 രൂപയ്ക്കും 4490 രൂപയ്ക്കും ഇടയില്‍ വില മാറിക്കൊണ്ടിരിക്കുകയായിരുന്നു ഇതുവരെ. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് തൊട്ടു മുമ്പ് മാര്‍ച്ച് മാസത്തോടെ സ്വര്‍ണ വില കുറയുമെന്ന് വിലയിരുത്തലുകളുണ്ട്.