25 March 2023 12:02 PM IST
Summary
- കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 43,880 രൂപയായി (22 കാരറ്റ്). ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,485 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ധിച്ച് 44,000 രൂപയായിരുന്നു.
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ കുറഞ്ഞ് 47,872 രൂപയായിട്ടുണ്ട്. ഇന്ന് വെള്ളി വിലയില്‍ വര്‍ധനവുണ്ട്. എട്ട് ഗ്രാമിന് 2.40 രൂപ വര്‍ധിച്ച് 608 രൂപയും, ഗ്രാമിന് 30 പൈസ വര്‍ധിച്ച് 76 രൂപയുമാണ് വിപണി വില.