image

23 Nov 2022 11:52 AM IST

Gold

സ്വര്‍ണവില ഇടിവില്‍ തന്നെ: പവന് 80 രൂപ കുറഞ്ഞു

MyFin Desk

gold price in kerala and gold market price
X

gold price in kerala and gold market price 

Summary

ഇന്ന് പവന് 80 രൂപ കുറഞ്ഞ് 38,600 രൂപയിലെത്തി.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 38,600 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,825 രൂപയിലാണ് വ്യാപാരം നടക്കുന്നത് (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 38,680 രൂപയില്‍ എത്തിയിരുന്നു.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 42,112 രൂപയായി. ഗ്രാമിന് 11 രൂപ കുറഞ്ഞ് 5,264 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ഗ്രാമിന് 67 രൂപയില്‍ തുടരുകയാണ്. എട്ട് ഗ്രാമിന് 536 രൂപയാണ് വില.

ആഭ്യന്തര ഓഹരി വിപണി ചൊവ്വാഴ്ചയിലെ മുന്നേറ്റം തുടര്‍ന്ന് കൊണ്ട് ആദ്യ ഘട്ടത്തില്‍ സെന്‍സെക്സ് 361.94 പോയിന്റ് ഉയര്‍ന്ന് 61,780.90 ലും നിഫ്റ്റി 81.2 പോയിന്റ് നേട്ടത്തില്‍ 18,325.40 ലും എത്തി. ഇന്ന് ആദ്യഘട്ട വ്യാപാരത്തിനിടെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് 81.81 ആയി.