10 March 2023 10:31 AM IST
കഴിഞ്ഞ ഏതാനം ദിവസങ്ങളായി വലിയ ചാഞ്ചാട്ടം പ്രകടമാകുന്ന സ്വര്‍ണ വിപണിയില്‍ ഇന്ന് വില ഉയര്‍ന്നു. ഇന്ന് പവന് 400 രൂപയാണ് കൂടിയത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി വില കുറയുകയായിരുന്നു. 5140 രൂപയാണ് ഇന്നത്തെ വില. പവന് 41,120 രൂപയും. ഇന്നലെ പവന്‍ വില 40,720 രൂപയായിരുന്നു. 24 കാരട്ടിന്റ കാര്യത്തില്‍ പവന് 432 രൂപയാണ് കൂടിയത്.
കഴിഞ്ഞ ഏതാനം ദിവസങ്ങളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച വിലയില്‍ വലിയ ഇടിവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ കുറഞ്ഞിരുന്നു. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു.
ഇതര നിക്ഷേപ മേഖലയില്‍ ആശങ്ക വര്‍ധിക്കുമ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കാവുന്നതാണ്. ആകെ നിക്ഷേപത്തിന്റെ 5 മുതല്‍ 10 ശതമാനം വരെ സ്വര്‍ണത്തിലാകാമെന്നാണ് വിദഗ്ധ മതം. ലിക്വിഡിറ്റിയും സുരക്ഷയുമാണ് ഈ വാദത്തിന്റെ പിന്‍ബലം.