24 Feb 2023 11:32 AM IST
Summary
ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,170 രൂപയായി.
സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ ഇടിവ്. പവന് 80 (22 കാരറ്റ്) രൂപ കുറഞ്ഞ് 41,360 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,170 രൂപയായി. ഇന്നലെയും സ്വർണ്ണ വില കുറഞ്ഞിരുന്നു. പവന് 160 രൂപയാണ് കുറഞ്ഞത്.
വെള്ളി ഗ്രാമിന് 0.60 പൈസ താഴ്ന്ന് 70.90 രൂപയായി. എട്ടു ഗ്രാമിന് 4.80 രൂപ കുറഞ്ഞ് 567.20 രൂപയായി.
ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ താഴ്ന്ന് 82.73 രൂപയായി.
ആഭ്യന്തര വിപണി ഇന്ന് മികച്ച നേട്ടത്തിലാണ് വ്യപാരം ആരംഭിച്ചത്. പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 297.25 പോയിന്റ് വർധിച്ച് 59,903.05 ലും നിഫ്റ്റി 88.5 പോയിന്റ് ഉയർന്ന് 17,599.75 ലുമെത്തി.