17 Nov 2022 10:42 AM IST
gold market price in kerala
Summary
39,000 രൂപയാണ് ഇന്ന് പവന്റെ വില.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 600 രൂപ വര്‍ധിച്ച് 39,000 രൂപയിലെത്തി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 4,875 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ധിച്ച് 38,400 രൂപയിലെത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 656 രൂപ വര്‍ധിച്ച് 42,544 രൂപയായിട്ടുണ്ട്. ഗ്രാമിന് 82 രൂപ വര്‍ധിച്ച് 5,318 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വെള്ളി വില ഗ്രാമിന് 1.30 രൂപ കുറഞ്ഞ് 67.20 രൂപയായിട്ടുണ്ട്. എട്ട് ഗ്രാമിന് 10.40 രൂപ കുറഞ്ഞ് 537.60 രൂപയായിട്ടുണ്ട്. സെന്‍സെക്സ് 211.76 പോയിന്റ് ഇടിഞ്ഞ് 61,768.96 ലും, നിഫ്റ്റി 57.95 പോയിന്റ് ഇടിഞ്ഞ് 18,351.70 ലുമാണ് വ്യാപാരം ആരംഭിച്ചത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 91.83 രൂപയായിട്ടുണ്ട്.