8 Oct 2025 4:40 PM IST
Summary
ഹ്രസ്വകാലത്തേക്ക് 5-6 ശതമാനം തിരുത്തല്‍ ഉണ്ടായേക്കാമെന്നാണ് പ്രവചനം
സ്വര്‍ണ വില ഔണ്‍സിന് 4000 ഡോളര്‍. വരുന്നത് തിരുത്തല്‍ ഘട്ടം, ജാഗ്രത വേണമെന്ന് വിപണി വിദഗ്ധര്‍.
അമേരിക്കയുടെ ഭരണ സ്തംഭനം അടക്കമുള്ള വിഷയങ്ങളാണ് സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് കാരണമായത്. എന്നാല്‍ ആഗോള തലത്തില്‍ സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് തിരുത്തല്‍ ഘട്ടമാണെന്ന് മുംബൈ ആസ്ഥാനമായുള്ള റിഫൈനര്‍ ഓഗ്മോണ്ടിലെ ഗവേഷണ മേധാവി റെനിഷ ചൈനാനി പറയുന്നു.
ഹ്രസ്വകാലത്തേക്ക് 5-6 ശതമാനം തിരുത്തല്‍ ഉണ്ടായേക്കാമെന്നാണ് പ്രവചനം. മുന്നോട്ട് സ്വര്‍ണത്തിന്റെ മൂല്യത്തിന് സുരക്ഷാ മാര്‍ജിന്‍ ഉറപ്പിക്കാന്‍ സാധിക്കില്ലെന്ന് ഡിഎസ്പി മ്യൂച്ചല്‍ ഫണ്ട് അനലിസ്റ്റുകളും പറയുന്നു. ബുള്‍ റണ്‍ അവസാനിച്ചതായി ഉറപ്പിക്കാനും സാധിക്കില്ല.
കണ്‍സര്‍വേറ്റീവ് നിക്ഷേപകര്‍ 3860 -4000 ഡോളര്‍ പരിധിക്കുള്ളില്‍ ലാഭമെടുക്കുന്നതാണ് നല്ലത്. ആഴ്ചയില്‍ 5 ശതമാനം വച്ച് വിറ്റഴിക്കാമെന്നും ഡിഎസ്പി വ്യക്തമാക്കി. ബുള്‍ മാര്‍ക്കറ്റിന്റെ അവസാനമെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും കുത്തനെയുള്ള ഇടിവുകള്‍ പ്രതീക്ഷിക്കാമെന്നും ഫണ്ട് ഹൗസ് പറയുന്നു.
വിടി മാര്‍ക്കറ്റ്‌സിലെ ഗ്ലോബല്‍ സ്ട്രാറ്റജി ലീഡ് റോസ് മാക്‌സ്വെലും ഹ്രസ്വകാല തിരുത്തലുകളാണ് പ്രതീക്ഷിക്കുന്നത്.