image

14 Aug 2025 10:45 AM IST

Gold

ഇന്നും മാറ്റമില്ലാതെ സ്വര്‍ണം, വെള്ളി വിലകള്‍

MyFin Desk

gold updation price constant 14 08 2025
X

Summary

പവന് വില 74360 രൂപയില്‍ തുടരുന്നു


സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി വിലകള്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണം ഗ്രാമിന് 9295 രൂപയും പവന് 74360 രൂപയുമാണ് വില.

18 കാരറ്റ് സ്വര്‍ണത്തിന് 7630 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 123 രൂപയാണ് വില.

എന്നാല്‍ സംസ്ഥാനത്ത് ഒരുവിഭാഗം ഷോറൂമുകളില്‍ സ്വര്‍ണം 22 കാരറ്റിന് അഞ്ചു രൂപ കുറവുണ്ട്. ഇന്നലെയാണ് ഈ വ്യതാസം ഉണ്ടായത്. ഗ്രാമിന് 9290 രൂപ നിരക്കിലും പവന് 74320 രൂപ നിരക്കിലുമാണ് വ്യാപാരം. ഈ വിലയില്‍ ഇന്നും മാറ്റമില്ല. ഈ വിഭാഗം കടകളില്‍ വെള്ളിക്ക് ഗ്രാമിന് ഇന്ന് ഒരു രൂപ വര്‍ധനവുണ്ടായി. ഗ്രാമിന് 126 രൂപയ്ക്കാണ് ഇന്നത്തെ കച്ചവടം.

ട്രംപ് ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച തീരുവ അടക്കമുള്ള ഘടകങ്ങള്‍ സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നുണ്ട്.