20 Aug 2025 10:52 AM IST
Summary
പവന് 73440 രൂപയായി കുറഞ്ഞു
സംസ്ഥാനത്ത് പൊന്നിന് വിലയിടിവ് തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9180 രൂപയും പവന് 73440 രൂപയുമായി. 12 ദിവസത്തിനുള്ളില്‍ സ്വര്‍ണവില 2320 രൂപയാണ് കുറഞ്ഞത്. വിവാഹ സീസണില്‍ ഈ വിലക്കുറവ് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 7535 രൂപയ്ക്കാണ് ഇന്നത്തെവ്യാപാരം. അതേസമയം വെള്ളിവില സ്ഥിരത പുലര്‍ത്തി. ഗ്രാമിന് 122 രൂപയാണ് വിപണിവില.
അമേരിക്കന്‍ ഡോളറിന്റെ മൂല്യവും വരാനിരിക്കുന്ന ഫെഡ് നിരക്കും സ്വര്‍ണവിപണിയില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. ഉക്രെയ്ന്‍ സംഘര്‍ഷത്തിലെ സമാധാന നീക്കങ്ങളും സ്വര്‍ണവില കുറയാന്‍ കാരണമായിട്ടുണ്ട്.
ഇന്ന് നികുതിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയും കണക്കാക്കിയാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 79,478 രൂപയെങ്കിലും നല്‍കേണ്ടിവരും.