19 Sept 2025 4:49 PM IST
Summary
ജെഫ്‌റീസ് മൂല്യനിര്‍ണയ മാനദണ്ഡം അനുസരിച്ച് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു
സ്വര്‍ണവില വന്‍ കുതിപ്പിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. ഈ സാഹചര്യത്തില്‍ സ്വര്‍ണ വിലയുടെ ചരിത്രം അടിസ്ഥാനമാക്കി ജെഫ്‌റീസ് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു.
1980 ജനുവരിയിലായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ കുതിപ്പുണ്ടായത്. അന്ന് അമേരിക്കയുടെ പ്രതിശീര്‍ഷ ഡിസ്പോസിബിള്‍ വരുമാനം 9.9 ശതമാനമായിരുന്നു. അതിന് തുല്യമായ മുന്നേറ്റത്തിനാണ് വിപണി അന്ന് സാക്ഷ്യം വഹിച്ചത്. അതായത് അന്നത്തെ ഡിസ്പോസിബിള്‍ വരുമാനം 8,551 യുഎസ് ഡോളര്‍. സ്വര്‍ണ വില ഔണ്‍സിന് 850 യുഎസ് ഡോളറും.
നിലവില്‍, സ്വര്‍ണ വില 3,670 യുഎസ് ഡോളറാണ്. ഇത് അമേരിക്കയുടെ പ്രതിശീര്‍ഷ ഡിസ്പോസിബിള്‍ വരുമാനമായ 66,100 യുഎസ് ഡോളറിന്റെ 5.6 ശതമാനമാണ്. മുമ്പത്തെ 9.9 ശതമാനം അനുപാതത്തിലെത്താന്‍, സ്വര്‍ണം ഔണ്‍സിന് ഏകദേശം 6,571 യുഎസ് ഡോളറായി ഉയരേണ്ടതുണ്ട്.
1980ലേതിന് സമാനമായ സാമ്പത്തിക സമ്മര്‍ദ്ദവും നിക്ഷേപക വികാരവും നിലവിലെ മാര്‍ക്കറ്റില്‍ ഇന്ന് പ്രകടമാണ്. അതുകൊണ്ട് തന്നെ അടുത്ത സ്വര്‍ണത്തിന്റെ ലക്ഷ്യവില ഇതായിരിക്കാം.
അതേസമയം, പുതിയ ടാര്‍ഗറ്റ് വില പ്രവചനമല്ല. പകരം മൂല്യനിര്‍ണയ മാനദണ്ഡം അനുസരിച്ച് കണ്ടെത്തിയതാണെന്നും ജെഫ്റിസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.