image

23 March 2026 6:17 PM IST

Gold

സ്വര്‍ണവിലയില്‍ മൂന്നാമതും മാറ്റം; വില വീണ്ടും ഒരുലക്ഷം കടന്നു

MyFin Desk

സ്വര്‍ണവിലയില്‍ മൂന്നാമതും മാറ്റം;   വില വീണ്ടും ഒരുലക്ഷം കടന്നു
X

Summary

ഇറാനെ തല്‍ക്കാലം ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനയാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായത്. ഈ സഹചര്യത്തില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുകി എത്തിയതായും വിലയിരുത്തുന്നു


മാസങ്ങള്‍ക്കുശേഷം പവന് ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് മൂന്നാം തവണയാണ് പൊന്നിന്റെ വിലയിലെ ചാഞ്ചാട്ടം. ഗ്രാമിന് 200 രൂപയും പവന് 1600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് വീണ്ടും ഒരുലക്ഷത്തിനുമുകളിലായി. സ്വര്‍ണം ഗ്രാമിന് 12,635 രൂപയായും പവന് 1,01,080 രൂപയായും വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 165 രൂപകുറഞ്ഞ് 10,390 രൂപയായി. വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 230 രപൂയില്‍ തുടരുന്നു.

ഇറാനെ തല്‍ക്കാലം ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനയാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായത്. ഈ സഹചര്യത്തില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുകി എത്തിയതായും വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ കുതിച്ചുകൊണ്ടിരുന്ന ക്രൂഡ് വിലയും കുറഞ്ഞിട്ടുണ്ട്.

നേരത്തെ രണ്ടുതവണയായി പവന് 7,560 രൂപയുടെ അമ്പരപ്പിക്കുന്ന ഇടിവ് ഉണ്ടായിരുന്നു.ജനുവരി 5-ന് ശേഷം ആദ്യമായി സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെ എത്തി. എന്നാല്‍ ഇതിന് മണിക്കൂറുകളുടെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ദിവസം ഇത്രയും വിലയിടിവ് ഇതാദ്യമായിരുന്നു.