12 July 2025 10:19 AM IST
Summary
- സ്വര്‍ണം ഗ്രാമിന് 9140 രൂപ
- പവന്‍ 73120 രൂപ
- വെള്ളി 122 രൂപ
സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി വിലകള്‍ വീണ്ടും കുതിച്ചുകയറി. സ്വര്‍ണം പവന് വില 73000 രൂപയും കടന്ന് കുതിക്കുന്നു.
ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9140 രൂപയായി ഉയര്‍ന്നു. പവന് വില 73120 രൂപയുമായി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഈ മാസമാദ്യം 72160 രൂപയായിരുന്നു ഒരു പവന്റെ വില. ജൂണ്‍ 14ന് സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ചിരുന്നു.
18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് ആനുപാതികമായ വര്‍ധനവുണ്ടായി. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 7490 രൂപയ്ക്കാണ് വ്യാപാരം. വെള്ളി വില ഇന്ന് വീണ്ടും കുതിച്ചുകയറി. വില ഇന്ന് റെക്കോര്‍ഡിലെത്തി. ഇന്ന് നാലു രൂപ വര്‍ധിച്ച് ഗ്രാമിന് 122 രൂപയാണ് വെള്ളിയുടെ വിപണിവില. ഇന്നലെ വെള്ളിക്ക് ഗ്രാമിന് രണ്ടുരൂപ വര്‍ധിച്ചിരുന്നു.