image

9 Jun 2025 10:07 AM IST

Gold

വിലയിടിവ് തുടര്‍ന്ന് സ്വര്‍ണം; പവന് കുറഞ്ഞത് 200 രൂപ

MyFin Desk

Gold Prices See a Temporary Dip
X

Summary

  • സ്വര്‍ണം ഗ്രാമിന് 8955 രൂപ
  • പവന്‍ 71640 രൂപ


സംസ്ഥാനത്ത് സ്വര്‍ണവിലയിടിവ് തുടരുന്നു. ശനിയാഴ്ചയുണ്ടായ കനത്തവിലയിടിവിനുശേഷം ഇന്ന് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു.

ഇതോടെ സ്വര്‍ണവില ഗ്രാമിന് 8955 രൂപയായി കുറഞ്ഞു. പവന് 71640 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് ഗ്രാമിന് 7345 രൂപയിലാണ് ഇന്നത്തെ വ്യാപാരം. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമൊന്നും ഉണ്ടായില്ല. ഗ്രാമിന് 113 രൂപ നിരക്കില്‍ തുടരുന്നു.

ശനിയാഴ്ചയും ഇന്നുമായി 1400 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.

യുഎസ് തൊഴില്‍ ഡാറ്റയിലെ കണക്കുകളാണ് സ്വര്‍ണവിപണിയെ സ്വാധീനിച്ച പ്രധാന ഘടകം. ചൈന-യുഎസ് ചര്‍ച്ചകളില്‍ ധാരണ ഉണ്ടായാല്‍ പൊന്നിന്റെ വില ഇനിയും ഇടിയും എന്നാണ് സൂചന. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ന് രാവിലെ സ്വര്‍ണവില ഔണ്‍സിന് 3298 ഡോളര്‍ആയി താഴ്ന്നിരുന്നു. പിന്നീട് വില 3305 ഡോളറിലേക്ക്് കയറി. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനവും സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നു.