8 Oct 2025 2:55 PM IST
നിലയ്ക്കാതെ സ്വര്‍ണവിലയുടെ കുതിപ്പ്. രാവിലെ പവന് 90,000 കടന്ന പൊന്ന് ഉച്ചക്കുശേഷം വീണ്ടും കുതിച്ചു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ വില ഗ്രാമിന് 11,360 രൂപയായി ഉയര്‍ന്നു. പവന് വില 90,880 രൂപയിലെത്തി.
18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില വര്‍ധിച്ചു. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9345 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം. എന്നാല്‍ ഉച്ചയ്ക്കുശേഷം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 163 രൂപയായി തുടരുന്നു.
രാവിലെ സ്വര്‍ണ വിലയിൽ പവന് 840 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഇന്നുമാത്രം സ്വര്‍ണത്തിന് വര്‍ധിച്ചത് 1400 രൂപയാണ്. ചരിത്രവില തൊട്ടിട്ടും മുന്നേറ്റം തുടരുകയാണ് സ്വര്‍ണം. അന്താരാഷ്ട്ര വിപണിയിലെ കുതിപ്പാണ് സംസ്ഥാനത്തും പൊന്നിന്റെ വില വര്‍ധനവിന് കാരണമായത്.
സെപ്റ്റംബര്‍ 9നാണ് പവന് ആദ്യമായി 80,000 രൂപ കടന്നത്. അതിനുശേഷം ഒരു മാസംകൊണ്ട് ഉണ്ടായ വിലവര്‍ധനവ് 10,000 രൂപയിലധികമാണ്.