image

1 Sept 2025 11:15 AM IST

Gold

പൊന്നിന് ഓണക്കുതിപ്പ്; റെക്കോര്‍ഡുകള്‍ കടപുഴകി

MyFin Desk

പൊന്നിന് ഓണക്കുതിപ്പ്;  റെക്കോര്‍ഡുകള്‍ കടപുഴകി
X

Summary

പവന് വില 78,000 രൂപയിലേക്ക്


ഓണക്കാലത്ത് സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക്. റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് പൊന്നിന്റെ കുതിപ്പ്. പവന് 680 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ വില 77,000 കടന്നു.

സ്വര്‍ണം ഗ്രാമിന് 85 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഗ്രാമിന് 9705 രൂപയായി ഇന്ന് ഉയര്‍ന്നു. പവന് 77640 രൂപയിലുമെത്തി. കഴിഞ്ഞ 20-ാം തീയതിവരെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് ഉണ്ടായിരുന്നു. അതിനുശേഷമാണ് വില കുതിച്ച് പുതിയ ഉയരങ്ങളിലെത്തിയത്.

വെള്ളിനിരക്കിലും റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് വിപണി. ഗ്രാമിന് രണ്ട് രുപ വര്‍ധിച്ച് 130 രൂപയിലാണ് ഇന്ന് വ്യാപാരം. കേരളത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

യുഎസ് ഇന്ത്യന്‍ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതാണ് സ്വര്‍ണവിപണിയില്‍ വില ഉയരാന്‍ കാരണമായത്. കൂടാതെ ഫെഡ് പലിശനിക്കില്‍ കുറവുണ്ടാകുമെന്ന പ്രഖ്യാപനവും വിപണിയെ ബാധിക്കുന്നു.

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും കണക്കാക്കിയാല്‍ 82,000 രൂപയ്ക്ക് മുകളിലാകും.