1 Jan 2025 10:55 AM IST
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധന. പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം 320 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ പവന് 57,200 രൂപയായി വില ഉയർന്നു. ഗ്രാമിന് 40 രൂപ വർധിച്ച് 7150 രൂപയായി.
ഇന്നലെ പവന് 320 രൂപയുടെ കുറവ് രേഖപ്പെടുത്തി വില 56,000 ലേക്ക് എത്തിയിരുന്നു. എന്നാൽ ഇന്നലെ കുറഞ്ഞ അത്രയും തുക ഇന്ന് വര്‍ധിച്ചു. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2624 ഡോളറിലേക്ക് വില ഉയര്‍ന്നിട്ടുണ്ട്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധനയുണ്ട് . ഗ്രാമിന് 30 രൂപ കൂടി 5905 രൂപയിലെത്തി. അതെസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 93 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.