30 Dec 2024 10:35 AM IST
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വർണ വില ഗ്രാമിന് 7150 രൂപയായും പവന് 57,200 രൂപയായും ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരേ വിലയിൽ തുടർന്ന വിപണിയിലാണ് ഇന്ന് വർദ്ധന ഉണ്ടായത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,905 രൂപയായി ഉയർന്നു. അതെ സമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 95 രൂപയിലാണ് വ്യാപാരം.