2 July 2025 10:44 AM IST
Summary
- 73000 ലക്ഷ്യമാക്കി സ്വര്‍ണം
- സ്വര്‍ണം ഗ്രാമിന് 9065 രൂപ
- പവന് 72520 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9065 രൂപയായി ഉയര്‍ന്നു. പവന് 72520 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 72520 രൂപയായി.
ഡോളര്‍ മൂല്യത്തിലെ ചാഞ്ചാട്ടവും വ്യാപാര കരാറുകള്‍ സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും പശ്ചിമേഷ്യയിലെ സമാധാന സാധ്യതയും സ്വര്‍ണത്തിന് കരുത്തായി.
എന്നാല്‍ വെള്ളിവില ഏതാനും ദിവസങ്ങളായി സ്ഥിരത പുലര്‍ത്തുന്നു. ഗ്രാമിന് 115 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ സ്വര്‍ണവില കുതിച്ചിരുന്നു. അതിന് പ്രധാന കാരണമായത് ഡോളറിന്റെ വിലത്തകര്‍ച്ച തന്നെയായിരുന്നു. ട്രംപ് അധികാരത്തിലെത്തിയതിനുശേഷം പലതവണയായി ഡോളറിന് വിലയിടിഞ്ഞിട്ടുണ്ട്. ഇതിന് പ്രധാന കാരണങ്ങളിലൊന്ന് പകരച്ചുങ്കം സംബന്ധിച്ച ട്രംപിന്റെ പിടിവാശിയായിരുന്നു.
അന്താരാഷ്ട്ര മാര്‍ക്കറ്റിലും സ്വര്‍ണവില ഉയര്‍ന്നിട്ടിട്ടുണ്ട്. ഇന്നലെ സ്വര്‍ണം ഔണ്‍സിന് 3356 ഡോളര്‍ വരെ വില ഉയര്‍ന്നിരുന്നു. അതിനുശേഷം 3338.89 ലെത്തിയാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഇന്നുരാവിലെ വില 3340 ഡോളറായി ഉയര്‍ന്നിരുന്നു.