19 March 2026 5:17 PM IST
അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില പുതിയ ഉയരങ്ങളിലേക്ക്; നിക്ഷേപകർ ഉറ്റുനോക്കുന്നു
Summary
പവന് 1200 രൂപ കൂടി കുറഞ്ഞതോടെ ഇന്നത്തെ ആകെ ഇടിവ് 5240 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവിപണിയെ ഞെട്ടിച്ചുകൊണ്ട് വിലയില്‍ റെക്കോര്‍ഡ് ഇടിവ്. ഇന്ന് മാത്രം മൂന്ന് തവണയായാണ് വില കുറഞ്ഞത്. വൈകുന്നേരമായപ്പോഴേക്കും പവന് 1200 രൂപ കൂടി കുറഞ്ഞതോടെ ഇന്നത്തെ ആകെ ഇടിവ് 5240 രൂപയായി. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 1,10,200 രൂപയിലേക്ക് താഴ്ന്നു. മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്ന വിലയില്‍ നിന്നാണ് ഈ വന്‍ ഇടിവുണ്ടായിരിക്കുന്നത്.
വിവാഹ സീസണ് കൊടുമ്പിരിക്കൊള്ളുന്ന സമയത്ത് ലഭിച്ച ഈ വിലക്കുറവ് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ഗ്രാമിന് ഇന്ന് 150 രൂപ കുറഞ്ഞ് 13,775 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 125 രൂപയുടെ കുറവുണ്ടായിട്ടുണ്ട്; നിലവിലെ വില 11,320 രൂപയാണ്. അതേസമയം, വെള്ളിവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 260 രൂപയില്‍ തുടരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ആഗോളതലത്തില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചതും, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉടന്‍ കുറയ്ക്കില്ലെന്ന സൂചനകളുമാണ് സ്വര്‍ണ്ണത്തിന് തിരിച്ചടിയായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിന്ന് നിക്ഷേപകര്‍ ഡോളറിലേക്ക് മാറിയതോടെ സ്വര്‍ണവില കൂപ്പുകുത്തുകയായിരുന്നു.
വില ഇനിയും കുറയുമോ അതോ തിരിച്ചുകയറുമോ എന്ന ആകാംക്ഷയിലാണ് വിപണി.
പഠിക്കാം & സമ്പാദിക്കാം
Home
